താമസസ്ഥലത്ത് തീപ്പിടുത്തം: 4 മലയാളികള്‍ അടക്കം 6 പ്രവാസികള്‍ക്ക് സൗദിയില്‍ ദാരുണാന്ത്യം
റിയാദ്: സൗദി അറേബ്യയില്‍ മലയാളി പ്രവാസികള്‍ അടക്കം ആറ് പേര്‍ താമസസ്ഥലത്തുണ്ടായ തീപ്പിടുത്തത്തില്‍ കൊല്ലപ്പെട്ടു. റിയാദിലെ ഖാലിദിയ്യയിലെ പെട്രോള്‍ പമ്പിലെ താമസ സ്ഥലത്താണ് തീപ്പിടുത്തമുണ്ടായത്. കൊല്ലപ്പെട്ടവരില്‍നാല് പേര്‍ മലയാളികളാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവര്‍ മലപ്പുറം സ്വദേശികളാണെന്ന് സൂചനയുണ്ട്.
ഗുജറാത്ത്, തമിഴ്‌നാട് സ്വദേശികളും മരിച്ചവരില്‍ വരുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. വെള്ളിയാഴ്ച്ച പുലര്‍ച്ചെ ഒന്നരയ്ക്കാണ് അഗ്നിബാധയുണ്ടായത്. അതേസമയം ഖാലിദിയ്യയിലുള്ള ഈ പെട്രോള്‍ പമ്പില്‍ പുതുതായി ജോലിക്കെത്തിയവരാണ് കൊല്ലപ്പെട്ടവര്‍. അപകടത്തിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.

അതേസമയം മരിച്ച രണ്ട് മലയാളികളെ തിരിച്ചറിഞ്ഞുണ്ട്. മലപ്പുറം കുറ്റിപ്പുറം പഞ്ചായത്ത് സ്വദേശി അബ്ദുള്‍ ഹക്കീം, മേല്‍മുറി സ്വദേശി ഇര്‍ഫാന്‍ ഹബീബ് എന്നിവരാണ് അപകടത്തില്‍ മരിച്ച മലയാളികള്‍. ആറ് പേരാണ് മൊത്തം മരിച്ചത്. രണ്ട് മലയാളികളാണ് ആകെയുള്ളതെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്. ബാക്കിയുള്ളവര്‍ രണ്ട് തമിഴ്‌നാട് സ്വദേശികളും, ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്നുള്ളവരുമാണ്.
മരിച്ചവരില്‍ മൂന്ന് പേര്‍ക്ക് വ്യാഴാഴ്ച്ച ഇഖാമ ലഭിച്ചതേ ഉണ്ടായിരുന്നുള്ളൂ. മൃതദേഹങ്ങള്‍ ശുമൈസി ആശുപത്രിയിലെ മോര്‍ച്ചറിയിലാണ് ഉള്ളത്. ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍ അടക്കം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ രംഗത്തുണ്ട്.












Click it and Unblock the Notifications