മഹല്ല് കമ്മിറ്റിയുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം; എസ്.എല്‍.പി.മൊയ്തീന്‍
ദുബായ്: ഇന്ത്യയിലെ ഇന്നത്തെ രാഷ്ടീയ സാഹചര്യത്തില്‍ മഹല്ല്ജമാഅത്ത് കമ്മിറ്റിയുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും, സമുദായ ഐക്യം അനിവാര്യമാണെന്നും ഹൃസ്വ സന്ദര്‍ശനാര്‍ത്ഥം ദുബായിലെത്തിയ സഫയുടെ ജനറല്‍ സെക്രട്ടറിയും മുട്ടം ജമാഅത്ത് കമ്മിറ്റി പ്രവര്‍ത്തക സമിതി അംഗവുമായ എസ്.എല്‍ പി.മൊയ്തീന്‍ അഭിപ്രായപ്പെട്ടു.
എം.എം.ജെ.സി. ദുബായ് കമ്മിറ്റി നല്‍കിയ സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ധേഹം. സമസ്തയുടെ ജനറല്‍ സിക്രട്ടറി ശൈഖുനയുടെ വിയോഗത്തില്‍ യോഗം അനുശോചനവും, പ്രത്യേക പ്രാര്‍ത്ഥനയും നടത്തി. വൈസ് പ്രസിഡന്റ് സി.പി.ജലീല്‍ അദ്ധ്യക്ഷത വഹിച്ചു.

വൈസ് പ്രസിഡണ്ട് പന്നക്കന്‍ ബീരാന്‍ ഹാജി, പി.റസാക്ക്, സി.പി.മുസ്തഫ, സി.കെ.അബ്ദുല്‍ റഹൂഫ്, പുന്നക്കന്‍ സക്കരിയ്യ എസ്.ടി.പി.ഉബൈദ് പി.മഹറൂഫ്, കെ.വി.സക്കരിച്ച കെ.ടി.പി.ഇബ്രാഹിം എന്നിവര്‍ സംസാരിച്ചു. ജമാഅത്ത് ജനറല്‍ സിക്രട്ടറി പുന്നക്കന്‍ മുഹമ്മദലി സ്വാഗതവും സിക്രട്ടറി കമാല്‍ റഫീക്ക് കെ.പി.നന്ദിയും പറഞ്ഞു.












Click it and Unblock the Notifications