Get Updates
Get notified of breaking news, exclusive insights, and must-see stories!

ദുബായില്‍ തീപിടുത്തം, ആളപായമില്ല

Dubai
ദുബായ്‌: സുഫോഹിലെ പേള്‍ റെസിഡന്‍സി ബില്‍ഡിംഗില്‍ തീപിടിത്തം. കെട്ടിടത്തിലെ ടെലിഫോണ്‍ റൂമിലാണ്‌ തീപിടിത്തം ഉണ്ടായത്‌. ആളപായമില്ല. ചെറിയ തീപിടുത്തമായിരുന്നെന്ന്‌ റിപ്പോര്‍ട്ട്‌. രാത്രി 11 മണിയോടെയാണ്‌ തീപിടുത്തം ഉണ്ടായത്‌.

ടെലിഫോണ്‍ റൂമില്‍ ഷോര്‍ട്ട്‌ സര്‍ക്യൂട്ട്‌ ഉണ്ടായതാണ്‌ തീപിടിത്തത്തിന്‌ കാരണമായതെന്നാണ്‌ പ്രാഥമിക വിലയിരുത്തല്‍. തീപിടുത്തത്തെത്തുടര്‍ന്ന്‌ കെട്ടിടത്തിലാകെ പുക പരന്നു. താമസക്കാര്‍ ഫ്‌ളാറ്റ്‌ അധികൃതരെ വിവരമറിയിച്ചെങ്കിലും അവരത്‌ കാര്യമാക്കിയില്ല. എന്നാല്‍ പുക വ്യാപിയ്‌ക്കാന്‍ തുടങ്ങിയതോടെ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

പരിക്കുകളൊന്നും തന്നെ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടില്ല.പുക ഉയര്‍ന്നതിനെത്തുടര്‍ന്ന്‌ പരിഭ്രാന്തരായ ആളുകള്‍ പുറത്തേയ്‌ക്ക്‌ ഓടുകയായിരുന്നു. തീപിടുത്തം ഉണ്ടായല്‍ ഫ്‌ളാറ്റില്‍ ഉള്ളവരെ അറിയിക്കാനുള്ള സുരക്ഷ സംവിധാനങ്ങള്‍ പോലും കെട്ടിടത്തില്‍ സജ്ജമല്ലെന്ന്‌ ബ്രിട്ടീഷുകാരനായ ഒരു താമസക്കാരന്‍ പറയുന്നു. പുക ശ്വസിച്ചില്ലായിരുന്നെങ്കിലോ അത്‌ അവഗണിച്ചിരുന്നെങ്കിലോ അപകടം താന്‍ ഒരിയ്‌ക്കലും അറിയില്ലായിരുന്നെന്നും അദ്ദേഹം പറഞ്ഞു. തീ അണയ്‌ക്കുന്നത്‌ വരെ ആളുകള്‍ റോഡില്‍ കഴിച്ച്‌ കൂട്ടി

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+