കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐന്‍സ്റ്റീനും എഡിസണും ഒന്നും ഒന്നുമല്ല കെട്ടോ... ഈ മലയാളി പെണ്‍കുട്ടിയാണ് താരം!!

Google Oneindia Malayalam News

ലണ്ടന്‍: ലോകത്തിലെ ഏറ്റവും ബുദ്ധിയുള്ള ആള്‍ എന്ന് വിശേഷിപ്പിയ്ക്കുന്നത് ആര്‍ബര്‍ട്ട് ഐസ്റ്റീനെയാണ്. ലോകത്തില്‍ ഏറ്റവും കണ്ടുപിടിത്തങ്ങള്‍ നടത്തിയ ആള്‍ തോമസ് ആല്‍വാ എഡിസണ്‍ ആണ്. ജീവിച്ചിരിയ്ക്കുന്നരില്‍ ഏറ്റവും ബുദ്ധിയുള്ള ആളെന്ന വിശേഷണം സ്റ്റീഫന്‍ ഹോക്കിങിനാണ്.

എന്നാല്‍ ഇവരൊന്നും അല്ല ഇപ്പോള്‍ താരം. ഒരു മലയാളി പെണ്‍കുട്ടിയാണ്. ബ്രിട്ടനില്‍ സ്ഥിരതാമസമാക്കിയ അരുണിന്റേയും എറിക്കയുടേയും മകള്‍ ലിഡിയ സെബാസ്റ്റ്യന്‍.

എന്താണ് സംഭവം എന്നോ... ബുദ്ധി ശക്തിയില്‍ ഈ പെണ്‍കുട്ടി മുകളില്‍ പറഞ്ഞ ശാസ്ത്രജ്ഞരേക്കാളൊക്കെ മുകളിലാണ്. ഐക്യു അളക്കുന്ന മെന്‍സ പരീക്ഷയില്‍ റെക്കോര്‍ഡ് സ്‌കോര്‍ ആണ് ലിഡിയ സ്വന്തമാക്കിയത്.(ചിത്രങ്ങള്‍ക്ക് കടപ്പാട്: ഡെയ്‌ലി മെയില്‍)

ഐന്‍സ്റ്റീനും ഹോക്കിങും

ഐന്‍സ്റ്റീനും ഹോക്കിങും

ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്റേയും സ്റ്റീഫന്‍ ഹോക്കിങിന്റേയും ഐക്യു കണക്കാക്കുന്നത് 160 ആണ്. എന്നാല്‍ ലിഡിയയുടെ സ്‌കോര്‍ എത്രയെന്നോ?

12 വയസ്സ് പ്രായം

12 വയസ്സ് പ്രായം

വെറും 12 വയസ്സാണ് ലിഡിയ സെബാസ്റ്റ്യന്റെ പ്രായം. ഇ കുഞ്ഞ് പ്രായത്തിലാണ് ഐക്യു ടെസ്റ്റില്‍ റെക്കോര്‍ഡ് സ്‌കോര്‍ സ്വന്തമാക്കിയത്.

റെക്കോര്‍ഡ് സ്‌കോര്‍

റെക്കോര്‍ഡ് സ്‌കോര്‍

മെന്‍സ ടെസ്റ്റില്‍ ലിഡിയയുടെ സ്‌കോര്‍ 162 ആണ്. അതാണ് ഈ ടെസ്റ്റിലെ പരമാവധി സ്‌കോറും.

ആറാം മാസത്തില്‍

ആറാം മാസത്തില്‍

ജനിച്ച് ആറാം മാസത്തില്‍ ലിഡിയ സംസാരിച്ചുതുടങ്ങി എന്നാണ് രക്ഷിതാക്കള്‍ പറയുന്നത്. ചെറുപ്രായത്തില്‍ തന്നെ വായനും തുടങ്ങിയിരുന്നത്രെ.

വയലിന്‍ വായന

വയലിന്‍ വായന

നാലാം വയസ്സില്‍ ലിഡിയ വയലിന്‍ വായിക്കാന്‍ തുടങ്ങിയതാണ്. ഹാരിപോര്‍ട്ടര്‍ പുസ്തകങ്ങള്‍ മുഴുവനും മൂന്ന് തവണ വായിച്ചുകഴിഞ്ഞു ഇപ്പോള്‍ തന്നെ.

ശല്യം സഹിയ്ക്കാതെ

ശല്യം സഹിയ്ക്കാതെ

ഒരു വര്‍ഷമായത്രെ മെന്‍സ ടെസ്റ്റില്‍ പങ്കെടുക്കണം എന്നാവശ്യപ്പെട്ട് ലിഡിയ മാതാപിതാക്കളെ ശല്യം ചെയ്യാന്‍ തുടങ്ങിയിട്ട്. ഒടുവില്‍ സഹികെട്ടാണ് പരീക്ഷയില്‍ പങ്കെടുക്കാന്‍ സമ്മതിച്ചത്.

English summary
A 12-year-old girl has joined the ranks of Mensa after attaining a higher IQ score than those attributed to Albert Einstein and Professor Stephen Hawking.Lydia Sebastian scored a maximum 162 in the 150-minute test of mental agility.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X