Get Updates
Get notified of breaking news, exclusive insights, and must-see stories!

സൗദി യുവതിയുടെ കണ്ണിനുള്ളില്‍ പാന്പിനോളം വലിപ്പമുള്ള വിര, കാണൂ

റിയാദ്: കണ്ണിനുള്ളില്‍ കരട് പോകുന്നത് പതിവാണ്. പലപ്പഴും നമ്മള്‍ ഇത്തരം സന്ദര്‍ഭങ്ങള്‍ നേരിട്ടിട്ടുണ്ട്. ചെറിയ കരട് കണ്ണില്‍ പോകുമ്പോള്‍ പോലും വല്ലാത്ത അസ്വസ്തതയാണ് പലര്‍ക്കും അനുഭവപ്പെടാറ്. എന്നാല്‍ പാമ്പിന്‍ കുഞ്ഞിനോളം വലിപ്പുള്ള വിര കണ്ണിനുള്ളില്‍ ഉണ്ടെങ്കിലോ എന്താകും അവസ്ഥ? സൗദിയിലാണ് ഇത്തരമൊരു സംഭവം നടക്കുന്നത്.

കടുത്ത കണ്ണ് വേദനയെത്തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടിയ ഒരു സൗദി യുവതിയുടെ കണ്ണില്‍ നിന്നാണ് പാമ്പിനോളം വലിപ്പമുള്ള വിരയെ ഡോക്ടര്‍മാര്‍ പുറത്തെടുത്തത്. മസ്‌ക്കാരയോ , ലെന്‍സോ ഉപയോഗിയ്ക്കുന്നത് മൂലമാകാം സ്ത്രീയുടെ കണ്ണില്‍ വിര കടന്ന് കൂടിയതെന്നാണ് ഡോക്ടര്‍മാരുടെ നിഗമനം.

ശസ്ത്രക്രിയയിലൂടെ സ്ത്രീയുടെ കണ്ണില്‍ നിന്നും വിരയെ നീക്കം ചെയ്തു. ശസ്ത്രക്രിയ ദൃശ്യങ്ങളും പുറത്ത് വിട്ടിട്ടുണ്ട്. മസ്‌ക്കാരയില്‍ നിന്നോ ലെന്‍സില്‍ നിന്നോ വിരയുടെ മുട്ടകള്‍ സ്ത്രീയുടെ കണ്ണില്‍ വീഴുകയും അവ പിന്നീട് ഇത്തരത്തില്‍ വളരുകയുമായിരുന്നെന്നാണ് നിഗമനം. അറാര്‍ പത്രമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ യുവതിയുടെ പേരോ ഏത് ആശുപത്രിയില്‍ വച്ചാണ് ശസ്ത്രക്രിയ നടന്നതെന്നോ റിപ്പോര്‍ട്ടില്‍ പരാമര്‍ശിയ്ക്കുന്നില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+