സൗദി: '#Microsoft_Insults_Saudi', സൗദി ക്യാമ്പയിന് പിന്നില്‍!!!
റിയാദ്: ഭീകരസംഘടനായ ദായേഷിന്റെ (ഇസ്ലാമിക് സ്റ്റേറ്റ്) പേര് സൗദിയെന്ന് വിവര്‍ത്തനം ചെയ്ത സംഭവത്തില്‍ മൈക്രോസോഫ്റ്റിന് ബഹിഷ്കരണ ഭീഷണി. സൗദിയിലെ സോഷ്യല്‍ മീഡിയ ഉപയോക്കളാണ് മൈക്രോസോഫ്റ്റിന്റെ സെര്‍ച്ച് എന്ജിന് ബിംഗിന്റെ തെറ്റ് ചൂണ്ടിക്കാണിച്ച് രംഗത്തെത്തിയത്.
തെറ്റ് ചൂണ്ടിക്കാണിച്ച് രംഗത്തെത്തിയ സൗദിയിലെ സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ സൗദിയെ അപമാനിച്ച മൈക്രോസോഫ്റ്റ് ബഹിഷ്കരിക്കാനും ആഹ്വാനം ചെയ്യുകയായിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഭീകരാക്രമണങ്ങള്‍ നടത്തിയും ആളുകളെ കൂട്ടമായി കൊന്നൊടുക്കിയും ക്രൂരത കാണിക്കുന്ന ഐസിസിന്റെ പേര് സൗദിയുടെ പേരായി കണക്കാക്കിയുള്ള വിവര്‍ത്തനമാണ് സൗദി ജനതയില്‍ നിന്നുള്ള പ്രതിഷേധത്തിനു പിന്നിലുള്ള കാരണം.

ഇസ്ലാമിക് സ്റ്റേറ്റ്
അബു മുസാബ് അല്‍ സര്‍ഖാവി സ്ഥാപിച്ച ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആന്‍ഡ് ദി ലെവന്റ് എന്നറിയപ്പെടുന്ന ഐസിസിനെ അറബിയില്‍ വിളിക്കുന്ന പേരാണ് ദായേഷ്

സോഷ്യല്‍ മീഡിയ
സൗദിയെ ദായേഷ് എന്ന് വിവര്‍ത്തനം ചെയ്ത സംഭവത്തില്‍ സോഷ്യല്‍ മീഡിയ പ്രതിഷേധം ശക്തിപ്പെട്ടതോടെ തെറ്റുപറ്റിയതില്‍ മാപ്പപേക്ഷിച്ച് മൈക്രോസോഫ്റ്റ് രംഗത്തെത്തി. ആയിരക്കണക്കണക്കിന് ആളുകള്‍ ഇതേ നിര്‍ദ്ദേശം നല്കിയപ്പോള് അതാണ് ശരിയെന്ന് സെര്‍ച്ച് എന്ജിന് കരുതിയെന്നായിരുന്നു വിശദീകരണം.

മൈക്രോസോഫ്റ്റ്
'#Microsoft_Insults_Saudi' എന്ന ഹാഷ്ടാഗില് സോഷ്യല്‍ മീഡിയയില്‍ മൈക്രോസോഫ്റ്റ് ബഹിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ക്യാമ്പയിന് ആരംഭിച്ചു.

മൈക്രോസോഫ്റ്റ്
മൈക്രോസോഫ്റ്റിന്റെ പരസ്പര വിരുദ്ധമായ വിവര്‍ത്തനത്തില്‍ മാപ്പപേക്ഷിച്ച് മൈക്രോസോഫ്റ്റ് ജീവനക്കാരും രംഗത്തെത്തിയിട്ടുണ്ട്.
|
പ്രതിഷേധം
മൈക്രോസോഫ്റ്റിന് പറ്റിയ അബദ്ധം പുറത്തുവന്നതോടെ ട്വിറ്ററിലും കടുത്ത പ്രതിഷേധമാണ് ഉയര്‍ന്നുവരുന്നത്.
-
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
പത്രിക നൽകിയതിന് പിന്നാലെ വിജയ്ക്ക് വൻ തിരിച്ചടി; പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി കേസെടുത്ത് പോലീസ്












Click it and Unblock the Notifications