കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യെമനില്‍ കൊല്ലപ്പെട്ട യുഎഇ സൈനീകന്റെ വീട് കെപിസിസി സംഘം സന്ദര്‍ശിച്ചു.

Google Oneindia Malayalam News

ദുബായ് : യെമനില്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട യുഎഇ സൈനീകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്, കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി ( കെ പി സി സി ) സംഘം, മരിച്ച സൈനീകന്റെ വീട് സന്ദര്‍ശിച്ചു. യുഎഇ സ്വദേശിയും സൈനീക കമ്മാന്‍ഡറുമായിരുന്ന ജമാല്‍ അല്‍ മുഹ്‌റിയുടെ വീട്ടിലാണ് കെ പി സി സി നേതാക്കള്‍ എത്തി അനുശോചനം രേഖപ്പെടുത്തിയത്. കെ പി സി സി ജനറല്‍ സെക്രട്ടറി അഡ്വ പി എം സുരേഷ് ബാബു , ജനറല്‍ സെക്രട്ടറി എന്‍ സുബ്രമണ്യന്‍, സെക്രട്ടറി മാന്നാര്‍ അബ്ദുല്‍ ലത്തീഫ് , മഹാദേവന്‍ വാഴശേരില്‍ എന്നിവരാണ് വീട് സന്ദര്‍ശിച്ചത്.

kpcc1

ഷാര്‍ജ യൂണിവേഴ്‌സിറ്റി മേഖലയിലെ അല്‍ നൗഫില്‍ തയ്യാറാക്കിയ പ്രത്യേക പന്തലില്‍ എത്തി, ജമാല്‍ അല്‍ മുഹ്‌റിയുടെ കുടുംബാംഗങ്ങളെ ഇവര്‍ അനുശോചനം അറിയിച്ചു. യെമനില്‍ രക്തസാക്ഷികളായ യുഎഇ സൈനീകരുടെ കുടുംബാംഗങ്ങളോടുള്ള ഐക്യദാര്‍ഢ്യം രേഖപ്പെടുത്തി കൊണ്ടുള്ള, കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെ പി സി സി പ്രസിഡണ്ട് വി എം സുധീരന്‍, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല എന്നിവരുടെ സന്ദേശവും കെ പി സി സി സംഘം കൈമാറി. ഇത് ആദ്യമായാണ്, കേരളത്തില്‍ നിന്നുളള ഒരു സംഘം, യെമനില്‍ രക്തസാക്ഷികളായ യുഎഇ സൈനീകര്‍ക്കായി ഇത്തരത്തില്‍ നേരിട്ട് വീട്ടിലെത്തി അനുശോചനം അറിയിക്കുന്നത്.

kpcc

യെമനില്‍ വീരമൃത്യു വരിച്ച യു എ ഇ ജവാന്മാര്ക്ക് കോഴിക്കോട് പ്രവാസിയുടെ ആദരം

ദുബായ്: യെമനിലെ പോരാട്ടത്തില്‍ വീരമൃത്യു വരിച്ച യുഎഇ ജവന്മാര്‍ക്ക് കോഴിക്കോട് പ്രവാസി യുഎഇ യുടെ ആദരം. അറബ് സമൂഹത്തിന്റെ ഐക്യത്തിനും അഖണ്ഡതക്കും വേണ്ടിയുള്ള പോരാട്ടത്തില്‍ മുന്നണി പ്പോരളികളായി നിന്ന് രക്ത സാക്ഷിത്വം വഹിച്ച യു എ ഇ ഭടന്മാര്‍ ലോകത്തിനുതന്നെ മാതൃകയാണെന്ന് അനുശോചന യോഗം അഭിപ്രയപ്പെട്ടു. യുഎഇ യുടെയും സൈനികരുടെ കുടുംബാങ്ങങ്ങളുടെയും ദു:ഖത്തില്‍ ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ചു കൊണ്ട് മൗന പ്രാര്‍ത്ഥന നടത്തി. പ്രസിഡന്റ് രാജന്‍ കൊളാവിപലം അധ്യക്ഷത വഹിച്ചു. രക്ഷധികാരി മോഹന്‍ എസ് വെങ്കിട്ട് ദീപ സൂരജ്, സൂഷ്മ മുരളി സംസാരിച്ചു. സുബൈര്‍ വെള്ളിയോട് അനുശോചന സന്ദേശം അവതരിപ്പിച്ചു. സിക്രടരി അഡ്വ മുഹമ്മദ് സാജിദ് സ്വാഗതവും, ട്രഷറര്‍ ജമീല്‍ ലത്തീഫ് നന്ദിയും പറഞ്ഞു.

English summary
soldiers died in yeman will visited kpcc team to his family
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X