കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജിദ്ദയില്‍ സിത്തീന്‍ റോഡിലെ ട്രാഫിക്ക് ജാമിനു പരിഹാരമായി 'സൈക്കിള്‍' പാലം തുറന്നു

Google Oneindia Malayalam News

ജിദ്ദ: ജിദ്ദയിലെ പ്രശസ്തമായ 'സൈക്കിള്‍' റൗണ്ട് അബൗട്ടിലെ പുതിയ പാലം ജിദ്ദ മേയര്‍ ഹാനി അബു റാസ് ഉദ്ഘാടനം ചെയ്തു. 583 മീറ്റര്‍ നീളവും 13.5 മീറ്റര്‍ വീതിയുമുള്ള പാലം റൗദ സ്റ്റ്രീറ്റും കിംഗ് ഫഹദ് സ്റ്റ്രീറ്റും യോജിക്കുന്ന ജംഗ്ഷന്‍ വഴിയാണു കടന്നു പോകുന്നത്.

cycle2

പാലത്തിന്റെ നിര്‍മ്മാണത്തോടനുബന്ധിച്ചു നിരവധി സിഗ്‌നലുകള്‍ ഒഴിവാക്കാന്‍ സാധിച്ചതിനാല്‍ സിത്തീന്‍ റോഡിലെ ട്രാഫിക് ജാമിനു വലിയൊരളവു വരെ പരിഹാരമാകുമെന്നാണു കരുതപ്പെടുന്നത്.

cycle1

പ്രശസ്തമായ സൈക്കിള്‍ നില നിര്‍ത്തി, അല്പം സ്ഥാനം മാറ്റിയാണു പാലത്തിന്റെ പണി പൂര്‍ത്തീകരിച്ചത്.

cycle3

സിത്തീന്‍ റോഡില്‍ തന്നെയുള്ള ഫലക് റൗണ്ട് അബൗട്ടിലും സൈക്കിള്‍ റൗണ്ട് അബൗട്ടിലേതിനു സമാനമായ പുതിയ പാലം ഉടന്‍ സ്ഥാപിച്ച് എയര്‍പോര്‍ട്ടില്‍ നിന്നും ബലദ് വരെയുള്ള വാഹന ഗതാഗതം സുഗമമാക്കാനും സിത്തീന്‍ റോഡിലെ ഗതാഗതക്കുരുക്കിനു ശാശ്വത പരിഹാരം കാണാനുമാണു അധികൃതര്‍ ശ്രമിക്കുന്നത്.

English summary
Solution to the problem of traffic jam in Jeddah's sitheen road
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X