മോദിയുടെ സൗദി സന്ദര്‍ശനം; ചില അപകടങ്ങള്‍ ഇന്ത്യയെ കാത്തിരിയ്ക്കുന്നുണ്ട്
റിയാദ്: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സൗദി സന്ദര്‍ശനത്തിന് ഇനി ഒരു ദിവസം മാത്രം ബാക്കി. ശനിയാഴ്ചയാണ് മോദി സൗദിയില്‍ എത്തുക. രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായാണ് അദ്ദേഹം എത്തുന്നത്. നയതന്ത്രബന്ധവും നിക്ഷേപ-വ്യാപാക സാധ്യതകളും മെച്ചപ്പെടുത്താനുള്ള കേന്ദ്ര പദ്ധതികളുടെ തുടര്‍ച്ചായാണ് ഈ സന്ദര്‍ശനം.
കഴിഞ്ഞ വര്‍ഷം മോദി യുഎഇ സന്ദര്‍ശിച്ചിരുന്നു. ഭീകരവാദത്തെ ചെറുക്കുന്നതില്‍ ഇസ്ലാമിക രാജ്യങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് സൗദിയാണ്. ഇതിനായി വിവിധ ഗള്‍ഫ് രാജ്യങ്ങളെ അണിനിരത്തി സൗദി പ്രത്യേക സഖ്യവും രൂപീകരിച്ചു. ഈ പശ്ചാത്തലത്തിലാണ് മോദി രാജ്യം സന്ദര്‍ശിയ്ക്കുന്നത് എന്ന പ്രത്യേകതയും ഉണ്ട്. ഇസ്ലാമിക് സ്റ്റേറ്റിനെ ചെറുക്കാന്‍ സൗദി പല രാജ്യങ്ങളുടേയും സഹായം ആഗ്രഹിയ്ക്കുന്നുണ്ട്. ഇത്തരം ചര്‍ച്ചകള്‍ ഉണ്ടായാല്‍ മോദി എ്ന്തി നിലപാട് കൈക്കൊള്ളും എന്നതും ശ്രദ്ധേയം.

വിനയാകുമോ
തങ്ങള്‍ക്കെതിരായി നില്ക്കുന്ന രാജ്യങ്ങളില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുകയും കടന്നാക്രമണം നടത്തുകയും ചെയ്യുന്നത് ഐസിസിന്റെ പതിവാണ്. നിരോധിത തീവ്രവാദ സംഘടനയായി ഐസിസിനെ ഇന്ത്യ പ്രഖ്യാപിച്ചിരുന്നു. പക്ഷേ ഐസിസ് വിരുദ്ധ നിലപാടുകള്‍ പരസ്യമായി കൈക്കൊണ്ടിട്ടില്ല(?). തീവ്രവാദത്തെ എതിര്‍ക്കണമെന്ന് ബ്രസല്‍സില്‍ നിലപാടെടുത്ത മോദി സൗദിയില്‍ എത്തുമ്പോള്‍ എന്താകും സംഭവിയ്ക്കുക. തീവ്രവാദ വിരുദ്ധ നിലപാടുകള്‍ ഇന്ത്യയിലേയ്ക്ക് അപകടം ക്ഷണിച്ച് വരുത്തുമോ

സ്വദേശി വത്ക്കരണം
സ്വദേശി വത്ക്കരണ നടപടികളുമായി സൗദി മുന്നോട്ട് പോകുമ്പോള്‍ അത് ആയിരക്കണക്കിന് ഇന്ത്യക്കാരുടെ തൊഴില്‍ അനിശ്ചിതത്വത്തിലാക്കും. ഈ വിഷയത്തില്‍ സൗദി ഇന്ത്യയോട് അനുഭാവ പൂര്‍ണമായ നിലപാട് എടുക്കുമോ എന്ന് പ്രവാസി ലോകം ഉറ്റുനോക്കുന്നുണ്ട്. ഇക്കാര്യം പരിഗണിയ്ക്കപ്പെട്ടില്ലെങ്കില് മോദിയുടെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍ക്കുമെന്ന് ഉറപ്പാണ്

സഹകരണം
പ്രതിരോധ രംഗത്തും ഇന്ത്യയും സൗദിയും പരസ്പര സഹകരണത്തിന് ഒരുങ്ങിയേക്കും. ഇത്തരം സഹകരണം യെമന്‍, സിറിയ വിഷയങ്ങളില്‍ ഇന്ത്യയേയും വലിച്ചിഴയ്ക്കുമോ?

ഇന്ത്യക്കാര്‍
ഗള്‍ഫ് നാടുകളില്‍ തന്നെ ഏറ്റവും അധികം ഇന്ത്യക്കാര്‍ താമസിയ്ക്കുന്ന രാജ്യമാണ് സൗദി. അതിനാല്‍ തന്നെ മോദി സ്വീകരിയ്ക്കുന്ന നിലപാടുകള്‍ പ്രവാസി സമൂഹത്തെ ബാധിയ്ക്കും

വ്യാപാര ബന്ധങ്ങള്‍
ഇന്ത്യയിലേയ്ക്കുള്ള സൗദിയുടെ നിക്ഷേപം വര്‍ദ്ധിപ്പിയ്ക്കുക എന്ന ലക്ഷ്യവും മോദിയ്ക്കുണ്ട്. സല്മാന് രാജാവുമായി ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നും സൂചനയുണ്ട്.
-
കൊല്ലം–തേനി ദേശീയപാത 183 വികസനം ;കടവൂർ–ആഞ്ഞിലിമൂട് റീച്ചിന് അംഗീകാരം -
'നടിയായാല്‍ പ്രശസ്തിയുമുണ്ടാകുമെന്ന് കരുതി..'; മൊണാലിസയെ നാട്ടിലെത്തിക്കണമെന്ന് മുഖ്യമന്ത്രിയോട് പിതാവ് -
രാജ്യത്തിനോ ഭരണാധികാരികൾക്കോ എതിരല്ല എൻ്റെ പോസ്റ്റ്';വിമർശനങ്ങളിൽ മറുപടിയുമായി നടി മീനാക്ഷി -
അങ്കമാലി-കുണ്ടന്നൂർ ഗ്രീൻഫീൽഡ് ബൈപ്പാസ്; അരൂർ വരെ നീട്ടാൻ ആലോചന, 50 കി.മീ ആവും, പുതിയ പാലവും? -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
ഗണേഷിന് ഒപ്പം ഉണ്ടായിരുന്നത് വനിതാ ഡോക്ടറാണെന്ന്,അങ്ങനെയുള്ള ആൾ അത് ചെയ്യുമോ';ശാന്തിവിള ദിനേശ് -
സ്വർണ വില കുറയും, യുദ്ധം തുടർന്നാൽ പവൻ വില 80,000ത്തിലേക്ക് എത്തുമെന്ന് സാമ്പത്തിക വിദഗ്ധ..കാരണം ഇതാണ് -
അമിത് ഷാ വലിയ ഉദ്യോഗസ്ഥനെ വിട്ടു; സുരേഷ് ഗോപിയും പറഞ്ഞു, രാജ്യസഭ ഓകെ എന്ന് ഐഎം വിജയന് -
'മമ്മൂട്ടിയോടെന്ന പോലെ മാപ്പ് പറയണമെന്നല്ല, ഇനി ഉപദ്രവിക്കരുതെന്ന് പറയണം', മുഖ്യമന്ത്രിയോട് പ്രേംകുമാർ -
ഗ്യാസ് ബുക്ക് ചെയ്യാൻ ഇനി വാട്സാപ്പ് മതി! ഈ നമ്പർ സേവ് ചെയ്തോളൂ -
ഇറാന്റെ കിരീടത്തിലെ രത്നം.. ഖാര്‍ഗ് ദ്വീപ് ആക്രമിച്ച് യുഎസ്, സൈനിക കേന്ദ്രം ഇല്ലാതാക്കിയെന്ന് ട്രംപ് -
കോൺഗ്രസിനെ പകർത്താൻ ഇടതും; കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര, ഗണേഷിനും താൽപര്യം












Click it and Unblock the Notifications