Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിജെപിയില്‍ നിന്നും തന്നെ അകറ്റാന്‍ ചിലര്‍ ശ്രമിക്കുന്നു സുരേഷ് ഗോപി

മനാമ: ബിജെപി യുമായുള്ള തന്റെ അടുപ്പം ചിലര്‍ക്ക് ഇഷ്ടപ്പെടുന്നില്ലെന്നും അത്തരക്കാര്‍ മനപ്പൂര്‍വ്വം നടത്തുന്ന ശ്രമങ്ങള്‍ തന്നെ പാര്‍ട്ടിയില്‍ നിന്നും അകറ്റി നിര്‍ത്തിയതായുള്ള പ്രചാരണങ്ങള്‍ക്ക് വഴിവെച്ചതായും നടന്‍ സുരേഷ് ഗോപി പറഞ്ഞു. ബഹറിനില്‍ ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കാനെത്തിയ സുരേഷ് ഗോപി മാധ്യമ പ്രവര്‍ത്തകനുമായുള്ള സൗഹ്യദ സംഭാഷണത്തിനിടയിലാണ് ഇക്കാര്യം സൂചിപ്പിച്ചത്.

ദേശീയ ചലചിത്ര വികസന സമിതിയിലേക്ക് വകുപ്പ് മന്ത്രിയില്‍ നിന്നും നേരിട്ട് ക്ഷണം ലഭിച്ചതാണെന്നും സമിതിയിലേക്ക് പരിഗണിച്ച മൂന്നു പേരില്‍ ഒരാള്‍ താനാണെന്നും അതിന് വ്യക്തമായ തെളിവുകള്‍ തന്റെ പക്കലുണ്ടെന്നും അദ്ധേഹം വ്യക്തമാക്കി. താന്‍ ഇനി ബിജെപി യിലേക്ക് ഇല്ലെന്ന് പറയിക്കാനുള്ള ശ്രമങ്ങള്‍ പല ഭാഗത്ത് നിന്നും നടക്കുന്നുണ്ട്.

suresh-gopi

സ്ഥാനം ഏറ്റെടുക്കുന്നതിനുള്ള അഭിപ്രായം പെട്ടന്ന് ചോദിച്ചപ്പോള്‍ രണ്ട് ദിവസത്തെ സാവകാശം താന്‍ ചോദിച്ചിരുന്നതായും പിന്നീട് സുഹ്യത്തുക്കളോടും ബന്ധുക്കളോടും ചര്‍ച്ച ചെയ്ത് സമ്മതം നേരിട്ട് അറിയിച്ചതാണെന്നും സുരേഷ് ഗോപി പറഞ്ഞു.

എന്നാല്‍ തീരുമാനം വരുന്നതിനു മുമ്പ് വാര്‍ത്ത മാധ്യമങ്ങള്‍ക്ക് ലഭിച്ചതില്‍ താന്‍ നിരപരാധിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചലചിത്ര വികസന സമിതിയില്‍ അംഗത്വം ലഭിച്ചാലും ഇല്ലെങ്കിലും താനെടുത്ത തീരുമാനങ്ങള്‍ അതില്‍ ഉറച്ചു നില്‍ക്കുന്നതായി നടന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+