അമ്മ മരിച്ചയിടത്ത് വര്‍ഷങ്ങള്‍ക്ക്ശേഷം മകനുംമരിച്ച

14 കാരനാണ് മാര്‍ച്ച് 30 ന് അബുഹെയ്ല്‍ റോഡില്‍ വച്ച് കാറിടിച്ചത്. ഗുരുതരവാസ്ഥയിലായിരുന്ന കുട്ടി കഴിഞ്ഞ കുറേ ദിവസങ്ങളായി ചികിത്സയിലായിരുന്നു. വെള്ളിയാഴ്ചയാണ് കുട്ടി മരിച്ചത്. സൈക്കിളില്‍ പോവുകയായിരുന്നു കുട്ടിയെ കാറിടിച്ച് വീഴ്ത്തുകയായിരുന്നു.
കുട്ടിയുടെ അമ്മയേയും നിയന്ത്രണം വിട്ട ഒരു കാര്‍ ഇടിച്ച് തെറിപ്പിയ്ക്കുകയായിരുന്നു. മറ്റൊരു വാഹനത്തില്‍ ഇടിച്ച ശേഷമാണ് കാര്‍ സ്ത്രീയെ ഇടിച്ചത്. രണ്ട് മരണവും നടന്നത് ഓരേ സ്ഥലത്ത്.
ഡ്രൈവര്‍മാരുടെ അശ്രദ്ധയും ട്രാഫിക് നിയമങ്ങള്‍ പാലിയ്ക്കാത്തതുമാണ് ഇത്തരം അപകടങ്ങള്‍ ഉണ്ടാകുന്നതിന് കാരണമെന്ന് ദുബായ് ട്രാഫിക് പൊലീസ് അറിയിച്ചു. അമ്മയെ കവര്‍ന്നെടുത്ത ദുര്‍വിധി തന്നെ കുട്ടിയെയും തട്ടിയെടുത്തതിന്റെ ദുഖത്തിലാണ് ബന്ധുക്കള്‍.












Click it and Unblock the Notifications