ഷാര്‍ജ;പുതുതായി 220 ബസ് സ്റ്റോപ്പുകള്‍ കൂടി
ഷാര്‍ജ: ഷാര്‍ജയില്‍ പുതുതായി 220 ബസ് സ്റ്റോപ്പുകള്‍ നിര്‍മ്മിയ്ക്കുന്നു. ഇവയില്‍ 30 ശതമാനവും എയര്‍ കണ്ടീഷന്‍ ചെയ്തവയായിരിയ്ക്കും. ഷാര്‍ജ ട്രാന്‍സ്‌പോര്‍ട്ട് ഡയറക്ടര്‍ ജനറല്‍ അബ്ദുള്ള അല്‍ സാരിയാണ് ഇക്കാര്യം പറഞ്ഞത്. പദ്ധതിയുടെ ആദ്യഘട്ടം 2014 ല്‍ ആരംഭിയ്ക്കും.

20 മില്ല്യന്‍ ദിര്‍ഹമാണ് പദ്ധതിയുടെ നടത്തിപ്പിനായി ചെലവഴിയ്ക്കാന്‍ ഉദ്ദേശിയ്ക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു. ഏറ്റവും പുതിയ മാതൃകയിലുള്ളവയായിരിയ്ക്കും നിര്‍മ്മിയ്ക്കുന്ന ബസ് സ്റ്റോപ്പുകള്‍. വികലാംഗരായ യാത്രക്കാര്‍ക്കും ബുദ്ധിമുട്ട് നേരിടാത്ത തരത്തില്‍ തന്നെയാകും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍.
ഒരുപാട് പേര്‍ യാത്രചെയ്യാനിടയുള്ള ആശുപ്രതികള്‍, സര്‍ക്കാര്‍ ഓഫീസുകള്‍ എന്നിവിടങ്ങളില്‍ നിര്‍മ്മിയ്ക്കുന്ന ബസ് സ്റ്റോപ്പുകളാകും എയര്‍ കണ്ടീഷന്‍ ചെയ്യുന്നത്.ജനങ്ങള്‍ പൊതുഗതാഗത സൗകര്യങ്ങള്‍ കൂടുതല്‍ ഉപയോഗപ്പെടുത്തുന്നതിന് വേണ്ടിയാണ് ഇത്തരത്തില്‍ പുതിയ പദ്ധതികള്‍ ആവിഷ്‌കരിയ്ക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. മാസ് ട്രാന്‍സ്‌പോര്‍ട്ട് മാസ്റ്റര്‍ പ്ളാനിന് കീഴിലാണ് പദ്ധതി ആവിഷ്‌കരിയ്ക്കുക.












Click it and Unblock the Notifications