ദീര്‍ഘ ചതുരം ദുബായില്‍ അരങ്ങേറും
ദുബായ്: ചിരന്തന സാംസ്‌കാരിക വേദിയുടെ 15 ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സൂര്യാക്യഷ്ണ മൂര്‍ത്തിയുടെ 'ദീര്‍ഘ ചതുരം' എന്ന നാടകം ജൂണ്‍ 4ാം തിയ്യതി (വ്യാഴം) രാത്രി 7.30 ന് ദുബായ് ഗള്‍ഫ് മോഡല്‍ സ്‌കൂള്‍ ഹാളില്‍ അരങ്ങേറുമെന്ന് ചിരന്തന പ്രസിഡന്റ് പുന്നക്കന്‍ മുഹമ്മദലി അറിയിച്ചു.

ചടങ്ങില്‍ യു.എ.ഇ ലെ സാമൂഹിക, സാംസ്‌കാരിക, മാധ്യമ, ജീവകാരുണ്യ മേഖലയില്‍ മികച്ച പ്രകടനം കാഴ്ച വെച്ച വ്യക്തികളെ എക്‌സലന്‍സി അവാര്‍ഡ് നല്‍കി ആദരിക്കും പ്രവേശനം സൗജന്യമായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 055 8910499 എന്ന നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്.












Click it and Unblock the Notifications