മോദിയെപ്പോലെ വ്യക്തിപ്രഭാവമുള്ള ഒരാളെ കണ്ടിട്ടില്ല: സുല്‍ത്താന്‍ സഔദ് അല്‍ ഖാസിമി
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെപ്പോലെ വ്യക്തിപ്രഭാവമുള്ള ഒരു രാഷ്ട്രീയ നേതാവിനെ കണ്ടിട്ടില്ല എന്ന് സുല്‍ത്താന്‍ സഔദ് അല്‍ ഖാസിമി. നരേന്ദ്ര മോദിയുടെ യു എ ഇ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഒരു നിര ട്വീറ്റുകളാണ് ഇദ്ദേഹം പോസ്റ്റ് ചെയ്തത്. മോദിയുടെ ദുബായ് പ്രസംഗം ഉള്‍പ്പെടെയുള്ള ചിത്രങ്ങളും മറ്റുമായി ചരിത്രപരം ഈ സന്ദര്‍ശനം എന്ന് പറഞ്ഞാണ് പോസ്റ്റുകള്‍.
ഇതേത് സുല്‍ത്താന്‍ എന്ന് കരുതി അത്ഭുതപ്പെടേണ്ട. ഇതും ഒരു സുല്‍ത്താനാണ്. മോദിയുടെ സന്ദര്‍ശനത്തിന്റെ പോസ്റ്റുകളിലൂടെയാണ് കക്ഷി കഴിഞ്ഞ ദിവസങ്ങളില്‍ ഓണ്‍ലൈനില്‍ ചര്‍ച്ചയായത്. അറബ് വിഷയങ്ങളിലെ എമിറേറ്റി കമന്റേറ്ററാണ് ഈ സുല്‍ത്താന്‍. ട്വിറ്ററില്‍ വളരെ സജീവം. സുല്‍ത്താന്റെ ട്വീറ്റുകള്‍ ടൈം മാഗസിന്റെ വരെ പ്രശംസ പിടിച്ചുപറ്റിയിട്ടുണ്ട്. കാണൂ ഈ സുല്‍ത്താന്‍ മോദിയെക്കുറിച്ച് പറയാനുള്ളത്...
|
മോദി ഒന്നാമന്
ഒരു ലോക നേതാവിലും നരേന്ദ്ര മോദിയില്‍ ഉള്ള വ്യക്തിപ്രഭാവം കണ്ടിട്ടില്ല എന്ന് സഔദ് അല്‍ ഖാസിമി ട്വിറ്ററില്‍ എഴുതി. ജനങ്ങളെ കയ്യിലെടുക്കാനറിയുന്ന നേതാവാണ് നരേന്ദ്ര മോദി. നന്ദി മോദി.
|
ഇത്രയധികം ആളുകള്‍ ആദ്യം
സ്പോര്‍ട്സ് അല്ലാത്ത ഒരു ഈവന്റിന് വേണ്ടി ദുബായ് സ്റ്റേഡിയത്തില്‍ ഇത്രയധികം ആളുകള്‍ ഇത് വരെ തടിച്ചുകൂടിയിട്ടില്ല. ഇത് ചരിത്രമാണ്. നാല്പതിനായിരം ആളുകളൊക്കെ നരേന്ദ്ര മോദിക്ക് വളരെ ഈസിയാണ്.
|
മോദി ട്വീറ്റുകള്‍
നരേന്ദ്ര മോദി യു എ ഇയില്‍ സന്ദര്‍ശനം നടത്തിയ രണ്ട് ദിവസവും മോദിയെ പുകഴ്ത്തിയും പ്രഖ്യാപനങ്ങള്‍ ഷെയര്‍ ചെയ്തും ഇഷ്ടം പോലെ
ട്വീറ്റുകളാണ് സഔദ് അല്‍ ഖാസിമി പോസ്റ്റ് ചെയ്തത്.
|
ലൈവ് കവറേജ്
ദുബായ് സ്റ്റേഡിയത്തിലെ പരിപാടി തുടങ്ങുന്നതിനും മണിക്കൂറുകള്‍ മുമ്പ് തൊട്ടേ സഔദ് അല്‍ ഖാസിമി സ്റ്റേഡിയത്തിലെത്തി ലൈവ് കവറേജ് ട്വിറ്ററിലൂടെ നല്‍കിത്തുടങ്ങിയിരുന്നു. അതും ചിത്രങ്ങള്‍ സഹിതം.
|
ട്വിറ്ററില്‍ പുലിയാണ്
ട്വിറ്ററിലൂടെയുള്ള സമൂഹ മാധ്യമ ഇടപെടലിന് പേരുകേട്ടയാളാണ് സുല്‍ത്താന്‍ സഔദ് അല്‍ ഖാസിമി. അറബ് വസന്തവുമായും മറ്റും ഇദ്ദേഹം നടത്തിയ ട്വീറ്റുകള്‍ വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു.

ബഹുമതികള്‍ ഇങ്ങനെ
2013ലും 14ലും 100 പവര്‍ഫുള്‍ അറബ്സിന്റെ പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട് സഔദ് അല്‍ ഖാസിമി. 2013 ല്‍ 82 ഉം 2014 ല്‍ 63ഉം ആയിരുന്നു സ്ഥാനം.
-
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത് -
ആലിയ ഭട്ടിന്റെ ഗ്ലാമർ രഹസ്യം ഇതാണ്! ആ 8 കാര്യങ്ങളിലൂടെ നിങ്ങളുടെ ചർമ്മവും തിളങ്ങും -
യുഎഇയെ ഫുജൈറ രക്ഷിക്കും; വെട്ടിലായത് സൗദി അറേബ്യയും ഖത്തറും കുവൈത്തും, ഇതാണ് കാരണം -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
ഒരു ആപ്പിൾ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? എങ്കിൽ ഐഫോൺ 15 തന്നെയാവാം, വില? -
ബെംഗളൂരു എക്സ്പ്രസ് സര്‍വീസ് തുടങ്ങി; കോഴിക്കോട് ആവേശകരമായ സ്വീകരണം, സമയക്രമം അറിയാം -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
മോഹൻലാലിൻ്റെ ആഡംബര വസതികൾ കണ്ണുതള്ളിക്കും; ദുബായിൽ 25 കോടിയുടെ ഫ്ലാറ്റ്, ഊട്ടിയിൽ ആഡംബര വില്ല,കൊച്ചിയിലും -
'മഞ്ജു വാര്യർ കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ സമ്പാദിക്കുന്നത്,ഏതൊക്കെ കോലത്തിലാണ് വരുന്നത്';ശാന്തിവിള ദിനേശ് -
ഫോർട്ട് കൊച്ചി- വൈപ്പിൻ റോ-റോ സർവീസ്; ഭാവി ഉടൻ തീരുമാനിക്കും, ഭൂഗർഭ തുരങ്ക പാത ആവശ്യം ശക്തം! -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന് -
പിടിവിട്ട് ട്രംപ്; ഇറാന്റെ പ്രതിരോധം അമ്പരിപ്പിക്കുന്നത്; യൂറോപ്യന്‍ സഖ്യകക്ഷികള്‍ പോലും പിന്തുണച്ചില്ല












Click it and Unblock the Notifications