Get Updates
Get notified of breaking news, exclusive insights, and must-see stories!

സൗദി: തന്നോട് സ്‌നേഹമില്ലെന്ന് പറഞ്ഞ ഏഴ് വയസ്സുകാരിയെ പിതാവ് കൊലപ്പെടുത്തി

റിയാദ്: തന്നെ സ്‌നേഹിക്കുന്നില്ലെന്ന് പറഞ്ഞ ഏഴ് വയസ്സുകാരിയെ പിതാവ് പൈപ്പും വടിയും ഉപയോഗിച്ച് അടിച്ചുകൊലപ്പെടുത്തി. ചൊവ്വാഴ്ച നടന്ന സംഭവം സൗദിയിലെ പ്രാദേശിക മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. വിവാഹമോചിതരായ ദമ്പതികളുടെ ഏകമകളാണ് കൊല്ലപ്പെട്ട പെണ്‍കുട്ടി.

ഇയാളുടെ ആദ്യഭാര്യയും പെണ്‍കുട്ടിയുടെ അമ്മയുമായ സ്ത്രീയാണ് സംഭവം പൊലീസില്‍ അറിയിച്ചത്. മകളെ നിര്‍ബന്ധിച്ച് തന്നോടൊപ്പം താമസിപ്പിക്കാന്‍
പിതാവ് ശ്രമിച്ചുവെന്ന് കാണിച്ച് നേരത്തെ കോടതിയെ സമീപിച്ച മാതാവിന്റെ ആവശ്യപ്രകാരം കുഞ്ഞിനെ കോടതി അവര്‍ക്കൊപ്പം വിട്ടയച്ചിരുന്നു.

suadi-arabia

വിവരമറിഞ്ഞ് റിയാദിലെ ഇയാളുടെ വീട്ടിലേക്ക് പൊലീസെത്തുമ്പോള്‍ പരിക്കേറ്റ കുട്ടിയെ ആശുപത്രിയിലെത്തിക്കാനുള്ള ശ്രമത്തിലായിരുന്നു ഇയാള്‍. ആശുപത്രിയിലെത്തിച്ചെങ്കിലും തലക്കേറ്റ ആഘാതം ആഴത്തിലുള്ളതായതിനാല്‍ കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് നടത്തിയ വൈദ്യ പരിശോധനയിലാണ് പിതാവ് പെണ്‍കുട്ടിയെ പൈപ്പും വടിയും ഉപയോഗിച്ച് മര്‍ദ്ദിച്ചതായി കണ്ടെത്തിയത്. ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലായി പരിക്കേറ്റതിന്റെ ആഘാതങ്ങളും കണ്ടെത്തി. തലക്കേറ്റ ആഘാതമാണ് കുട്ടിയുടെ മരണകാരണമെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. കുറ്റക്കാരനായ പിതാവിനെ വിചാരണ ചെയ്ത കോടതി എട്ട് വര്‍ഷത്തെ തടവും 700 അടിയുമാണ് ശിക്ഷ വിധിച്ചിട്ടുള്ളത്. പിതാവിനെക്കാളധികം മാതാവിനെയാണ് സ്‌നേഹിക്കുന്നത് പെണ്‍കുട്ടി തുറന്നുപറഞ്ഞതിലുള്ള പ്രകോപനത്തിലാണ് ഇയാള്‍ പെണ്‍കുട്ടിയെ മര്‍ദ്ദിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+