സൗദി;ടോയ്ലറ്റിനുള്ളില്‍ അനാക്കൊണ്ട
റിയാദ്: സൗദിയിലെ മദീനയ്ക്കടുത്തുള്ള ഒരു വീടായാിരുന്നു കഴിഞ്ഞ ദിവസം അറബ് മാധ്യമങ്ങളിലെ ചര്‍ച്ച വിഷയം. കഴിഞ്ഞ ദിവസം ഈ വീട്ടിലെ ടോയ്‌ലറ്റില്‍ ഒരു പാമ്പ് കയറി. വെറും പാമ്പ് കയറിയതിനാണോ ഈ പുകിലെന്ന് ചിന്തിയ്ക്കാന്‍ വരട്ടെ കയറിയത് അനാക്കൊണ്ടയാണ്, സൗത്ത് അമേരിയ്ക്കന്‍ അനാക്കൊണ്ട. ഈ സൗത്ത് അമേരിയ്ക്കക്കാരന് സൗദിയില്‍ എന്ത് കാര്യം.
സാധാരണയായി അനാക്കൊണ്ടകള്‍ക്ക് ജീവിയ്ക്കാന്‍ പറ്റുന്ന കാലാവസ്ഥയല്ല സൗദിയിലേത്. എന്നിട്ടും എങ്ങനെ വീട്ടില്‍ പാമ്പ് കയറിയെന്നതിനെപ്പറ്റിയാണ് അധികൃതര്‍ ആലോചിയ്ക്കുന്നത്. കയറിയതാവട്ടെ ഒരു കുഞ്ഞന്‍ അനാക്കൊണ്ടയും.

കുഞ്ഞനെന്ന് പറഞ്ഞ് തള്ളിക്കളയണ്ട ഒരു കുഞ്ഞിനെ അകത്താക്കാന്‍ ഈ പാമ്പിന് കഴിയും. വിശപ്പ് സഹിയ്ക്കാന്‍ കഴിയാതെ വന്നാല്‍ മാത്രമേ അനാക്കൊണ്ടകള്‍ കുഞ്ഞുങ്ങളെ അകത്താക്കൂ.

പാമ്പിനെ പിടിയ്ക്കാന്‍ ഉദ്യോഗസ്ഥരെത്തിയതോടെ ആളുകളും ഒപ്പം കൂടി. ഒടുവില്‍ പാമ്പ് കുടുങ്ങി. ഞാനെന്താ വല്ല് അദ്ഭുത ജീവിയും ആണോയെന്ന മട്ടില്‍ കുഞ്ഞന്‍ അനാക്കൊണ്ട ഫോട്ടോയ്ക്ക് പോസ് ചെയ്തു.












Click it and Unblock the Notifications