കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദി തെക്കന്‍ മേഖലയിലുള്ള സ്‌കൂളുകള്‍ അടച്ചു

Google Oneindia Malayalam News

റിയാദ് സൗദി തങ്ങളുടെ തെക്കന്‍ മേഖലയിലുള്ള സ്‌കൂളുകള്‍ അടച്ചിടാന്‍ ഉത്തരവിട്ടു. വിദ്യാഭ്യാസ മന്ത്രി ഡോ. അസ്സം ബിന്‍ മുഹമ്മദ് അദ്ധഖീലാണ് ഇതുമായി ബന്ധപ്പെട്ട് ഉത്തരവിറക്കിയത്. യമനില്‍ സൗദി നേത്യത്തില്‍ സഖ്യസേന തുടരുന്ന സൈനീക നടപടികളുടെ ഭാഗമായാണ് തീരുമാനം കൈകൊണ്ടിരിക്കുന്നത്. അതേ സമയം ഓരോ മേഖലയിലും സുരക്ഷ മാനദണ്ഡങ്ങള്‍ക്കനുസരിച്ച് ഉചിതമായ തീരുമാനമെടുക്കുവാനുള്ള അധികാരം മേഖല വിദ്യാഭ്യാസ വകുപ്പ് മേധാവികള്‍ക്ക് നല്‍കിയിട്ടുണ്ട്.

school-closed

നജ്‌റാന്‍,അസീര്‍,ജീസാന്‍,സബ്യ,സൂറാത്,ഉബൈദ് തുടങ്ങിയ പ്രദേശങ്ങലിലുള്ള സ്‌കൂളുകളാണ് യുദ്ധത്തെ തുടര്‍ന്ന് അടഞ്ഞ് കിടക്കുന്നത്. കഴിഞ്ഞ കാലങ്ങളിലുള്ള വിദ്യാര്‍ഥിയുടെ പ്രകടനവും ഈ വര്‍ഷാരംഭത്തില്‍ നടന്ന ക്ലാസ് പരീക്ഷകളുടെ മാര്‍ക്കും അടിസ്ഥാനമാക്കിയായിരിക്കും കുട്ടികളുടെ ജയ പരാജയങ്ങള്‍ നിശ്ചയിക്കുക . സംഘര്‍ഷത്തെ തുടര്‍ന്ന് വര്‍ഷാരംഭം ക്ലാസ് പരീക്ഷയില്‍ പങ്കെടുക്കാന്‍ കഴിയാത്ത കുട്ടികള്‍ക്ക് സുരക്ഷാ മേഖലയിലുള്ള സ്‌കുളുകളില്‍ പരീക്ഷ എഴുതുവാനുള്ള പ്രതേക അവസരം നല്‍കുന്നതായിരിക്കുമെന്നും വിദ്യാഭ്യാസ മന്ത്രാലയം അറിയിക്കുന്നു.

English summary
South Saudi Schools closed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X