ഒമാനില്‍ തൊഴില്‍ തര്‍ക്കങ്ങള്‍ ഇനി പ്രത്യേക കോടതിയില്‍
ഒമാന്‍: തൊഴില്‍ മേഖലയുമായി ബന്ധപ്പെട്ട് വരുന്ന പരാതികള്‍ വര്‍ഷം തോറും കൂടിവരുന്ന സാഹചര്യത്തില്‍ രാജ്യത്ത് തൊഴില്‍ തര്‍ക്കങ്ങള്‍ക്കായി പ്രത്യേക കോടതി സ്ഥാപിക്കാന്‍ ഒമാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. നിലവില്‍ പൊതു കോടതികളിലാണ് ഇത്തരം കേസുകള്‍ കൈകാര്യം ചെയ്തിരുന്നത്.
എന്നാല്‍ 2012 മുതല്‍ 2014 വരെയുള്ള കണക്കുകള്‍ അധിക്രതര്‍ പരിശോധിച്ചപ്പോള്‍ തൊഴില്‍ തര്‍ക്കങ്ങളുടെ തോതില്‍ ഗണ്യമായ വര്‍ദ്ദനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഏതാണ്ട് 483 ശതമാനമാണ് പരാതികളുടെ എണ്ണം വര്‍ദ്ദിച്ചത്. രാജ്യത്തെ വ്യാപാര വ്യവസായ മേഖലയിലെ വളര്‍ച്ചയും പുതിയ തൊഴിലവസരങ്ങളും വര്‍ദ്ദിക്കുന്നതോടെ തൊഴില്‍ തര്‍ക്കങ്ങള്‍ക്കായി പ്രത്യേക കോടതി സ്ഥാപിക്കുന്നതാണ് ഉചിതമെന്ന് തോന്നിയ സര്‍ക്കാര്‍ ഇതിനായുള്ള പ്രാരംഭ നടപടികള്‍ ആരംഭിച്ചു.

തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും, അവരുടെ ക്ഷേമത്തിനും പുതിയ നടപടി ഏറെ പ്രയോജനം ചെയ്യുമെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.












Click it and Unblock the Notifications