സൂര്യഗ്രഹണ സമയത്ത് യുഎഇയില്‍ പ്രത്യേക നമസ്കാരം: എന്താണ് പ്രവാചകന്‍ നടത്തിയിരുന്ന 'കുസൂഫ്' - അറിയാം
ദുബൈ: നാളെ ഭാഗിക സൂര്യഗ്രഹണം നടക്കുമ്പോള്‍ ദുബായിലുടനീളമുള്ള പള്ളികളിൽ പ്രത്യേക പ്രാർത്ഥനകൾ നടത്തും. ഒക്‌ടോബർ 25 ന് അസർ (സായാഹ്ന) പ്രാർത്ഥനയ്ക്ക് ശേഷം സൂര്യഗ്രഹണ സമയത്തോട് അനുബന്ധിച്ച് പ്രത്യേക നമസ്‌കാരം നടത്തുമെന്ന് ഇസ്‌ലാമിക് അഫയേഴ്‌സ് ആൻഡ് ചാരിറ്റബിൾ ആക്‌റ്റിവിറ്റീസ് ഡിപ്പാർട്ട്‌മെന്റ് (ഐ എസി എഡി) ദുബായ് സോഷ്യൽ മീഡിയയിലൂടെ അറിയിക്കുകയായിരുന്നു. 2022ലെ അവസാന ഭാഗിക സൂര്യഗ്രഹണം യുഎഇയിൽ രണ്ട് മണിക്കൂറോളം ദൃശ്യമാകുമെന്നാണ് വിദഗ്ധർ വ്യക്തമാക്കുന്നത്.

പ്രവാചകനായ മുഹമ്മദ് നബി സൂര്യഗ്രഹണസമയത്തും ചന്ദ്രഗ്രഹണസമയത്തും പ്രത്യേക പ്രാർത്ഥനകള്‍ നടത്തിയിരുന്നുവെന്നാണ് ഇസ്ലാമിക ചരിത്രം വ്യക്തമാക്കുന്നത്. 'കുസൂഫ്' എന്നാണ് ഈ പ്രത്യേക പ്രാർത്ഥന അറിയപ്പെടുന്നത്. ഗ്രഹണങ്ങൾ നീതിമാനായിരിക്കാനുള്ള ഒരു ദൈവിക ഓർമ്മപ്പെടുത്തലാണെന്നാണ് ഇസ്ലാമിക വിശ്വാസം.

ഗ്രഹണ നമസ്കാരം ഓരോ വിസ്വാസിക്കും നിർബന്ധമാണെന്ന് യു എ ഇയിലെ ഭരണാധികാരികള്‍ നേരത്തെ പറഞ്ഞിരുന്നു. മുസ്‌ലിംകൾ വിശ്വാസികള്‍ ദിവസവും നടത്തുന്ന അഞ്ച് നേരത്തെ നിർബന്ധ നിസ്കാരങ്ങളില്‍ നിന്ന് അൽപം വ്യത്യസ്തമാണ് 'കുസൂഫ്'. നിസ്കാരത്തിന് മുമ്പ് പ്രാർത്ഥനയ്ക്കുള്ള ആഹ്വാനമായ ബാങ്ക് വിളിയുണ്ടാവില്ല.

രണ്ട് റക്അത്ത് നമസ്കാരത്തിൽ വിശുദ്ധ ഖുർആൻ പാരായണവും റുകൂഉം സുജൂദ് ചെയ്യാനുമുളള സമയവും പതിവിലും ദൈർഘ്യമേറിയതായിരിക്കും. ദുബായിലുടനീളമുള്ള പള്ളികളിലെ ഇമാമുമാർ തന്നെയായിരിക്കും ഗ്രഹണത്തിന്റെ ഉച്ചസ്ഥായിയായ അസറിന് ശേഷമുള്ള സമയത്ത് വിശ്വാസികളെ പ്രത്യേക നിസ്കാരത്തില്‍ നയിക്കുക.

40 ശതമാനം ഭാഗിക ഗ്രഹണം വൈകിട്ട് 3 മണി മുതൽ 5 മണി വരെ ദൃശ്യമാകുമെന്നാണ് എമിറേറ്റ്‌സ് അസ്ട്രോണമി സൊസൈറ്റിയുടെ ഡയറക്ടർ ബോർഡ് ചെയർമാനും അറബ് ഫെഡറേഷൻ ഫോർ അസ്ട്രോണമി ആൻഡ് സ്പേസ് സയൻസസ് അംഗവുമായ ഇബ്രാഹിം അൽ ജർവാൻ പറയുന്നത്.

സൂര്യനും ഭൂമിക്കും ഇടയിൽ ചന്ദ്രൻ വരുമ്പോൾ സംഭവിക്കുന്ന അപൂർവ സംഭവമാണ് ഭാഗിക സൂര്യഗ്രഹണം. പേര് സൂചിപ്പിക്കുന്നത് പോലെ, ചന്ദ്രൻ ഭാഗികമായി മാത്രമേ സൂര്യന്റെ കാഴ്ചയേയും വെളിച്ചത്തേയും മറയ്ക്കുന്നുള്ളു. ചന്ദ്രൻ, സൂര്യൻ, ഭൂമി എന്നിവ ഒരു നേർരേഖയിൽ വരുന്നതാണ് പൂർണ്ണ സൂര്യഗ്രഹണം. യു എ ഇയില്‍ ഭാഗിക സൂര്യഗ്രഹണം ഉച്ചകഴിഞ്ഞ് 2.42 ന് ആരംഭിച്ച് 4.54 ന് അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പ്രാദേശിക സമയം ഉച്ചകഴിഞ്ഞ് 3.52നായിരിക്കും ഏറ്റവും വലിയ ഗ്രഹണം ദൃശ്യമാവുക
-
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ -
ഗൾഫ് രാജ്യങ്ങളിലെ വിദ്യാർത്ഥികൾക്ക് ആശ്വാസം; ബദൽ മൂല്യനിർണയ പദ്ധതിയുമായി സിബിഎസ്ഇ -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
കേരളത്തില്‍ വീണിട്ടും ഗള്‍ഫില്‍ സ്വര്‍ണത്തിന് അനക്കമില്ല...; ഇന്നത്തെ ഗ്രാം വില ഇങ്ങനെ -
"മോഹൻലാൽ ജീവിക്കുന്നത് ശരിക്കും ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് ചെയ്തില്ല" -
സ്വർണം ഇനിയും താഴേക്ക് പോകുമെന്നത് സ്വപ്നം മാത്രം; 1.40 ലക്ഷത്തിലേക്ക്..പണിതരുന്നത് ചൈന അടക്കമുള്ള രാജ്യങ്ങൾ -
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത്










Click it and Unblock the Notifications