കുവൈത്തില്‍ കുടുംബ താമസ മേഖലകളില്‍ താമസിക്കുന്ന ബാച്ചിലര്‍മാരുടെ തിരിച്ചറിയല്‍ കാര്‍ഡ് റദ്ദാക്കും
കുവൈത്ത്: രാജ്യത്ത് കുടുംബ താമസ മേഖലകളില്‍ താമസിക്കുന്ന വിദേശ ബാച്ചിലര്‍മാരെ കണ്ടെത്തുന്നതിനുള്ള പരിശോധന കുവൈത്ത് പൊതു സുരക്ഷാ വിഭാഗം ഊര്‍ജിതമാക്കി. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഗവര്‍ണറേറ്റ് മേധാവികളും,മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥരുമായി കുവൈത്ത് പൊതുസുരക്ഷാ വിഭാഗം അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ അബ്ദുല്‍ ഫത്താഹ് അല്‍അലി കൂടിക്കാഴ്ച നടത്തി.

ദിവസങ്ങള്‍ക്ക് മുന്‍പേ ഇതുമായി ബന്ധപ്പെട്ട അറിയിപ്പുകള്‍ പുറത്തു വിട്ടെങ്കിലും ഇപ്പോഴും പലരും നിയമം ലംഘിച്ച് താമസം തുടരുന്നതായി കണ്ടെത്തിയിരുന്നു. നിയമ ലംഘനം പിടിക്കപ്പെട്ടാല്‍ അവരുടെ സിവില്‍തിരിച്ചറിയല്‍ കാര്‍ഡുകള്‍ റദ്ദ് ചെയ്യുമെന്ന് അധിക്രതര്‍ മുന്നറിയിപ്പ് നല്‍കി.
യോഗ്യതയില്ലാത്തതും മാനദണ്ഡങ്ങള്‍ പാലിക്കാതെയുമുള്ള ഏതാണ്ട് 18,000 വിദേശികളുടെ െ്രെഡവിംങ്ങ് ലൈസന്‍സുകള്‍ കഴിഞ്ഞ ഏതാനും മാസത്തിനിടെ ആഭ്യന്തര മന്ത്രാലയം റദ്ദാക്കിയിരുന്നു.












Click it and Unblock the Notifications