ബലിപെരുന്നാള്‍ പ്രമാണിച്ച് പൊതുഗതാഗത സംവിധാനത്തില്‍ കൂടുതല്‍ മാറ്റങ്ങള്‍ ഏര്‍പ്പെടുത്തി
ദുബായ്: പെരുന്നാള്‍ അവധിയില്‍ രാജ്യത്തുണ്ടായേക്കാവുന്ന ഗതാഗത തടസ്സം ഒഴിവാക്കുന്നതിനും പൊതുജനങ്ങള്‍ക്ക് കൂടുതല്‍ സൗകര്യം ഏര്‍പ്പെടുത്തുന്നതിന്റെയും ഭാഗമായി രാജ്യത്തെ ബസ്സ,് മെട്രോ, ട്രാം, ജലഗതാഗതം തുടങ്ങിയ സംവിധാനങ്ങളില്‍ കൂടുതല്‍ സര്‍വ്വീസുകള്‍ ഏര്‍പ്പെടുത്തി.
ദുബായ് ഫിഷ് മാര്‍ക്കറ്റ് ഒഴികെയുള്ള സ്ഥലങ്ങളില്‍ അവധി ദിനങ്ങളില്‍ പാര്‍ക്കിംങ് സൗജന്യമായിരിക്കും. മെട്രോ ഗ്രീന്‍, റെഡ് ലൈനുകളിലെ സ്‌റ്റേഷനുകള്‍ നാളെയും മറ്റന്നാളും രാവിലെ 5.50 മുതല്‍ പിറ്റേന്നു പുലര്‍ച്ചെ രണ്ടുവരെ പ്രവര്‍ത്തിക്കും. ഷാര്‍ജ അല്‍ ജുബൈല്‍ സ്‌റ്റേഷന്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കും, അബുദാബി സ്‌റ്റേഷന്‍ പുലര്‍ച്ചെ 4.15 മുതല്‍ രാത്രി 12.30 വരെയും ഫുജൈറ സ്‌റ്റേഷന്‍ പുലര്‍ച്ചെ 5.50 മുതല്‍ രാത്രി 9.00 വരെയും അജ്മാന്‍ സ്‌റ്റേഷന്‍ പുലര്‍ച്ചെ 5.25 മുതല്‍ രാത്രി പത്തുവരെയും ഹത്ത സ്‌റ്റേഷന്‍ പുലര്‍ച്ചെ 5.30 മുതല്‍ രാത്രി 9.30 വരെയും സര്‍വീസ് നടത്തും.

അല്‍ ഗുബൈബ, ഗോള്‍ഡ് സൂഖ് ഉള്‍പ്പെടെ പ്രധാന ബസ് സ്‌റ്റേഷനുകള്‍ നാളെയും മറ്റന്നാളും രാവിലെ അഞ്ചുമുതല്‍ രാത്രി 12 വരെ പ്രവര്‍ത്തിക്കും.












Click it and Unblock the Notifications