Get Updates
Get notified of breaking news, exclusive insights, and must-see stories!

എം എം അക്ബറിന്റെ  പ്രഭാഷണം ദുബായിൽ 

എം എം അക്ബറിന്റെ  പ്രഭാഷണം ദുബായിൽ 

ദുബായ് : അൽമനാർ ഇസ്‌ലാമിക് സെന്റർ ആൽബറാഹ ബ്രാഞ്ച് നിച്ച് ഓഫ് ട്രൂത്ത് ഡയറക്ടർ എം എം അക്ബറിന്റെ പ്രഭാഷണം സംഘടിപ്പിക്കുന്നു. ഇസ്‌ലാം സഹിഷ്‌ണുതയുടെ മതം എന്ന വിഷയത്തിലായിരിക്കും പ്രഭാഷണം. സെപ്തംബർ 29 വെള്ളിയാഴ്ച രാത്രി 6:30 ന് ആൽബറാഹ ഹോസ്‌പിറ്റൽ സമുച്ചയത്തിലെ അൽ ഒവൈസ് ഓഡിറ്റോറിയത്തിലാണ് പരിപാടി. ഇന്ന് അഹിഷ്‌ണുത എന്ന വാക്ക് നമ്മുടെ പത്ര മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നു.

വർണത്തിന്റെ, മതത്തിന്റെ, ജാതിയുടെ പേരിൽ മനുഷ്യർ പരസ്‌പരം പോരടിക്കുന്നു. നാം എന്ത് ഉടുക്കണം എന്ത് ഭക്ഷിക്കണം ആരെ ആരാധിക്കണം എന്ന് ആൾക്കൂട്ടങ്ങൾ തീരുമാനിക്കുന്നു. വീട്ടിൽ നിന്നും ഇറങ്ങിയാൽ തിരിച്ച് എത്തും ഒരു ഉറപ്പും ഇല്ല. വിധവകളാകുന്ന സ്ത്രീകൾ പിതാവിനെ നഷ്ടപ്പെട്ട മക്കൾ. ഇഷ്ടമുള്ള മതം സ്വീകരിച്ചതിന്റെ പേരിൽ ജനിച്ച രാജ്യത്തിൽ നിന്നും ആട്ടിയോടിക്കപെടുന്നു. അഭയം തേടിയ രാജ്യത്തുനിന്നും അട്ടിയിറക്കപെടുന്നു. ഇവിടെയാണ് സഹിഷ്‌ണുതയുടെ വില നാം അറിയുന്നത്.

thanveer

ഈ വിഷയത്തിൽ ഇസ്‌ലാമിന് എന്താണ് പറയാനുളളത്. ഈവിഷയത്തിൽ സദസ്യരുടെ സംശയങ്ങൾക്ക് എം എം അക്ബർ മറുപടി പറയുമെന്ന് സംഘാടകർ അറിയിച്ചു. ദേര, കറാമ, ഖിസൈസ് എന്നീ സ്ഥലങ്ങളിൽ നിന്നും വാഹന സൗകര്യം ഉണ്ടായിരിക്കും. പ്രസംഗം ശ്രവിക്കാൻ സ്ത്രീകൾക്ക് പ്രതേക സ്ഥല സൗകര്യം ഒരുക്കിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നന്പർ 04 2722723.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+