കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദോഹ ഹൈവേയിലെ വേഗ പരിധി വീണ്ടും പഴയ രീതിയിലേക്ക്

Google Oneindia Malayalam News

ദോഹ: വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിക്കുമ്പോള്‍ കൂടുതല്‍ വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് അധിക്രതര്‍ ദോഹ ഹൈവേയില്‍ (ഫെബ്രുവരി 22 സ്ട്രീറ്റില്‍) വേഗ പരിധി 100 ല്‍ നിന്നും 80 കിലോമീറ്ററാക്കി കുറച്ചത്. എന്നാല്‍ പ്രധാന ഹൈവേയിലെ വേഗ പരിധി കുറച്ചതോടെ മിക്ക സ്ഥലങ്ങളിലും രൂക്ഷമായ ഗതാഗത കുരുക്ക് അനുഭവപ്പെട്ടു.

സ്വദേശികളും വിദേശികളുമടക്കമുള്ളവരുടെ നിരന്തര പരാതിയെ തുടര്‍ന്ന് വേഗത വീണ്ടും 100 കിലോമീറ്ററിലേക്ക് മാറ്റാന്‍ അധിക്രതര്‍ തയ്യാറെടുക്കുന്നതെന്ന് മന്ത്രാലയത്തെ ഉദ്ധരിച്ച് പ്രദേശിക പത്രമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വാഹനങ്ങള്‍ തമ്മില്‍ വേണ്ടത്ര അകലം പാലിക്കാതെ അപകടങ്ങള്‍ നടക്കുമ്പോള്‍ എട്ടും പത്തും വാഹനങ്ങളാണ് ഒന്നിനു പിറകെ ഒന്നായി കൂട്ടിയിടിക്കുന്നത്.

dohahighway

രാജ്യത്തെ വടക്കു ഭാഗത്ത് നിന്നും ദോഹയിലെത്താന്‍ മിക്ക ആളുകളും പ്രധാനമായും ഉപയോഗിക്കുന്നത് ഈ ഹൈവേയാണ്. ശൂറാ കൗണ്‍സിലിനു ലഭിച്ച ശുപാര്‍ശ കൂടുതല്‍ താമസിയാതെ പ്രാബല്യത്തില്‍ വരുമെന്നാണ് സൂചന.

English summary
Speed limit to be reduced to 80 Kmph On Doha highway
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X