കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുബായ് അല്‍ഐന്‍ റോഡില്‍ വേഗപരിധി കുറച്ചു

  • By Mithra Nair
Google Oneindia Malayalam News

ദുബായ്: ദുബായ് അല്‍ഐന്‍ റോഡില്‍ എമിറേറ്റ്‌സ് റോഡ് ഇന്റര്‍ചേഞ്ച് മുതല്‍ ബൂ കദ്‌റ ഇന്റര്‍ചേഞ്ച് വരെ വേഗപരിധി കുറച്ചു. മണിക്കൂറില്‍ 120 കിലോമീറ്ററില്‍ നിന്ന് 100 കിലോമീറ്ററായാണ് കുറച്ചത്. പുതിയ വേഗപരിധി ഏപ്രില്‍ ഒന്നുമുതല്‍ നിലവില്‍ വരുമെന്ന് ആര്‍.ടി.എ ട്രാഫിക് ആന്‍ഡ് റോഡ്‌സ് ഏജന്‍സി സി.ഇ.ഒ മാഇത ബിന്‍ ഉദായ് പറഞ്ഞു.

അപകടങ്ങള്‍ കുറക്കുകയെന്ന ലക്ഷ്യത്തോടെ് വേഗപരിധി കുറക്കാന്‍ തീരുമാനമെടുത്തത്. 2011 മുതല്‍ 2013 വരെയുള്ള കാലയളവില്‍ ഏഴ് വലിയ അപകടങ്ങളും ഒമ്പത് ഇടത്തരം അപകടങ്ങളും നാല് ചെറിയ അപകടങ്ങളും ഇവിടെ നടന്നിട്ടുണ്ട്. റോഡ് ഉപയോഗിക്കുന്ന ഹെവി ട്രക്കുകളുടെ എണ്ണത്തില്‍ 14 ശതമാനം വര്‍ധനയുണ്ടായിട്ടുണ്ട്.

dubaimap-copy

ഹെവി വാഹനങ്ങളുടെ പരമാവധി വേഗം എമിറേറ്റുകളിലെ റോഡുകളില്‍ മണിക്കൂറില്‍ 80 കിലോമീറ്ററായി നിജപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇതിലും അധികം വേഗത്തില്‍ വാഹനങ്ങള്‍ ഓടുന്നതാണ് അപകടങ്ങള്‍ വര്‍ധിക്കാന്‍ കാരണം. മരണത്തിന് കാരണമാകുന്ന 20 ശതമാനം അപകടങ്ങള്‍ക്കും കാരണം അമിതവേഗമാണ്. ആര്‍.ടി.എ നടത്തിയ പഠനത്തില്‍ എമിറേറ്റില്‍ ഏറ്റവും കൂടുതല്‍ അപകടങ്ങള്‍ ഉണ്ടാകുന്ന റോഡുകള്‍ കണ്ടത്തെിയിട്ടുണ്ട്.

നിയമം കര്‍ശനമായി നടപ്പാക്കാന്‍ ദുബൈ പൊലീസിന്റെ സഹായവും തേടുന്നു. റോഡുകളില്‍ പുതിയ വേഗപരിധി വ്യക്തമാക്കുന്ന ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. പൊതുജനങ്ങള്‍ക്കായി ഇതുസംബന്ധിച്ച ബോധവത്കരണ പ്രവര്‍ത്തനങ്ങളും നടത്തിവരുന്നുണ്ടെന്ന് മാഇത ബിന്‍ ഉദായ് കൂട്ടിച്ചേര്‍ത്തു.

English summary
The speed limit on Dubai-Al Ain highway will be cut down to 100km/h from the existing 120km/h on April 1, the Roads and Transport Authority (RTA) said.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X