സ്‌പൈസ് ജെറ്റ് യാത്രയ്ക്ക് വെറും 511 രൂപ... ഓഫര്‍ രണ്ട് ദിവസത്തേക്ക് മാത്രം...
ദില്ലി: അന്താരാഷ്്ട്ര വിമാന കമ്പനിയായ സ്‌പൈസ് ജെറ്റ് 11ാം വാര്‍ഷികം ആഘോഷിക്കുന്നത് യാത്രക്കാര്‍ക്ക് വമ്പിച്ച ഓഫറുകള്‍ നല്‍കിയാണ്. വാര്‍ഷികത്തോടനുബന്ധിച്ച് സ്‌പൈറ്റ് ജെറ്റില്‍ വെറും 511 രൂപയ്ക്ക് യാത്ര ചെയ്യാം.
സ്‌പൈസ് ജെറ്റിന്റെ എല്ലാ വാര്‍ഷികത്തിലും യാത്രകാര്‍ക്ക് ഇത്തരം ഓഫറുകള്‍ കമ്പനി നല്‍കാറുണ്ട്. രണഅട് ദിവസം മാത്രമാണ് നിരക്കിളവിലുള്ള ഓഫര്‍ ലഭ്യമാകുന്നത്. ആഭ്യന്തര യാത്രയ്ക്ക് 511 രൂപയും അന്താരാഷ്ട്ര യാത്രയ്ക്ക് 2111 രൂപയുമാണ് ഈടാകുന്നത്.

ജൂണ്‍ 15 മുതല്‍ സെപ്റ്റംബര്‍ 30 വരെയാണ് യാത്ര ഓഫര്‍ നിരക്കില്‍ യാത്ര ചെയ്യാന്‍ സാധിക്കുക. ചെവ്വാഴ്ച രാവിലെ മുതല്‍ വ്യാഴ്യാഴ്ച വരെ കമ്പനിയുടെ സൈറ്റിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യാം. പരിമിതമായ ടിക്കറ്റുകള്‍ക്ക് മാത്രമാണ് ഓഫര്‍ അതുക്കൊണ്ടു തന്നെ ആദ്യം ബുക്ക് ചെയ്യുന്നവര്‍ക്ക് ആദ്യം ടിക്കറ്റ് ലഭിക്കും എന്ന് കമ്പനി അധികൃതര്‍ അറിയിച്ചു.
പ്രവാസികള്‍ക്ക് ഈ അവസരം പ്രയോജനപ്രദമാണ്. വേനല്‍ക്കാല അവധിയ്ക്ക് ശേഷം സ്‌കൂളുകളും കോളേജുകളും തുറക്കുന്നത് ജൂണ്‍ - സെപ്റ്റംബര്‍ സമയത്താണ്. ടിക്കറ്റ് ബുക്കിങ്ങിന് കമ്പനിയുടെ സൈറ്റ് സന്ദര്‍ശിക്കുക.












Click it and Unblock the Notifications