ഗള്‍ഫ് സ്‌പൈഡര്‍മാനെ കണ്ടിട്ടുണ്ടോ???
ദുബായ്: പത്തൊമ്പത് സെക്കന്റിനുള്ളില്‍ രണ്ട് നില വീടിന്റെ മുകള്‍ത്തട്ടിലേക്ക് അള്ളിപിടിച്ച് കയറുന്ന അറബ് പാരമ്പര്യ വസ്ത്രധാരിയായ വ്യക്തിയുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുന്നത്. ഗള്‍ഫ് സ്‌പൈഡര്‍മാന്‍ ഭൂമിയില്‍ എന്നാണ് വീഡിയോ കണ്ട പലരും കമന്റ് ചെയ്തിരിക്കുന്നത്.

എന്നാല്‍ ചിലരകാട്ടെ ഇദ്ദേഹത്തിന്റെ കഴിവിനെ നെഗറ്റീവായി കാണുന്നുമുണ്ട്. ഇത്തരത്തില്‍ കഴിവുള്ള വ്യക്തിക്ക് മികച്ച കള്ളനാവാന്‍ സാധിക്കുമെന്ന് ചിലര്‍ കമന്റ് ചെയ്തിരിക്കുന്നു. വീഡിയോ ഏത് ഗള്‍ഫ് രാജ്യത്ത് നിന്നാണ് ഷൂട്ട് ചെയ്തിരിക്കുന്നതെന്ന് വ്യക്തമല്ല. എന്തായാലും സോഷ്യല്‍ മീഡിയകളില്‍ ഇപ്പോള്‍ തരംഗമാണ് ഈ ഗള്‍ഫ് സ്‌പൈഡര്‍മാന്‍.












Click it and Unblock the Notifications