കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്പിരിച്വല്‍ ഹീലിംഗ് ശില്‍പശാല ഇന്നു മുതല്‍.

Google Oneindia Malayalam News

ദുബായ്: ആര്‍.എസ്.സി വിസ്ഡം സമിതി യു.എ.ഇയിലെ വിവിധ സോണുകളില്‍ ഇന്നു മുതല്‍ 'ആത്മസംസ്‌കരണം മനഃശാസ്ത്ര സമീപനത്തിലൂടെ' എന്ന ശീര്‍ഷകത്തില്‍ സ്പിരിച്വല്‍ ഹീലിംഗ് ശില്‍പശാല സംഘടിപ്പിക്കുന്നു.

ദുബായിലെ പ്രമുഖ ട്രെയ്‌നിംഗ് സ്ഥാപനമായ രിവാഖുമായി സഹകരിച്ചു കൊണ്ടാണ് ആര്‍.എസ്.സി പരിപാടി സംഘടിപ്പിക്കുന്നത്. പ്രശസ്ത മനഃശാസ്ത്രജ്ഞനും ഹീല്‍ യുവര്‍ ലൈഫ് യു.എസ്.എയുടെ കേരളത്തിലെ ഏക ട്രെയ്‌നറുമായ അബ്ദു മാനിപുരമാണ് പരിശീലനം നയിക്കുന്നത്.

dubai-map

കുടുംബ ബന്ധങ്ങള്‍ മനോഹരമാക്കാനും നമ്മിലടങ്ങിയിരിക്കുന്ന നെഗററീവ് വികാരങ്ങളെ മനഃശാസ്ത്ര സങ്കേതങ്ങളിലൂടെ പുറന്തള്ളി ആത്മീയതയിലൂന്നിയ മനസ്സമാധാനവും സന്തോഷവും നിറഞ്ഞ ജീവിതം രൂപപ്പെടുത്താനുമുതകുന്ന പരിശീലനമാണ് സ്പിരിച്വല്‍ ഹീലിംഗ്. ഹീല്‍ യുവര്‍ ലൈഫ്, ടി.എ, എന്‍ എല്‍ പി, ലൈഫ് എന്റിച്ച്‌മെന്റ് പ്രോഗ്രാം, എഫക്ടീവ് പാരന്റിംഗ് തുടങ്ങി നിരവധി പരിപാടികളിലൂടെ ശ്രദ്ധേയനാണ് അബ്ദു മാനിപുരം. പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം ഇന്ന് വെള്ളിയാഴ്ച 2 മണിക്ക് ഷാര്‍ജയില്‍ നടക്കും.

ഇന്നു വൈകിട്ട് 7 ന് ദുബൈ ഖിസൈസ് രിവാഖിലും ശില്‍പശാല നടക്കുന്നുണ്ട്. കൂടാതെ 29 നു അബൂദാബിയിലും 31 നു ഉമ്മുല്‍ ഖുവൈനിലും സെപ്തംബര്‍ 4 നു അല്‍ ഐനിലും 6 നു റാസല്‍ ഖൈമയിലും 10 നു ഫുജൈറയിലും പ്രോഗ്രാം നടക്കും. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 50 പേര്‍ക്കു മാത്രമാണു പ്രവേശനം.

English summary
Spiritual feeling gallery begin today onwards
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X