കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുതിയ നിതാഖാത്ത് നിയമങ്ങള്‍ സൗദിയില്‍ നിലവില്‍ വന്നു

Google Oneindia Malayalam News

റിയാദ്: സ്വദേശിവത്കരണ തോതനുസരിച്ച് ഇളം പച്ച കാറ്റഗറിയിലുള്ള കമ്പനികളിലേക്ക് സ്‌പോണ്‍സര്‍ഷിപ്പ് മാറാന്‍ ഇനി മുതല്‍ അനുവദിക്കുമെന്നു സൗദി തൊഴില്‍ മന്ത്രാലയം പ്രസ്താവിച്ചു. ഇളം പച്ച വിഭാഗത്തിലുള്ളവരുടെയും , മഞ്ഞ , ചുവപ്പ് വിഭാഗത്തിലുള്ളവരുടെയും സ്‌പോണ്‍സര്‍ഷിപ്പ് സ്വീകരിക്കാനാണു അനുവദിക്കുക.

സൗദി തൊഴില്‍ മന്ത്രി മുഫറജ് അല്‍ ഹഖ്ബാനിയുടെ പുതിയ തീരുമാനത്തോടെ നേരത്തെയുണ്ടായിരുന്ന എല്ലാ നിയമങ്ങളും അസാധുവായതായി ഔദ്യോഗിക വാര്‍ത്താ ഏജന്‍സി അറിയിച്ചു. വര്‍ക്ക് പെര്‍മിറ്റ് പുതുക്കാനോ ഇഖാമ പുതുക്കാനോ വൈകിയാല്‍ സ്‌പോണ്‍സറുടെ അനുമതിയില്ലാതെ തന്നെ ഏതു തൊഴിലാളിയുടെയും സ്‌പോണ്‍സര്‍ഷിപ്പ് സ്വീകരിക്കാന്‍ ഇനി ഇളം പച്ച വിഭാഗത്തില്‍ പെട്ടവര്‍ക്കും സാധിക്കുമെന്നു തൊഴില്‍ മന്ത്രാലയ അണ്ടര്‍ സിക്രട്ടറി അഹ്മദ് അല്‍ ഹുമൈദാന്‍ പറഞ്ഞു.

saudi-arabia-map

നേരത്തെ ഈ ആനുകൂല്യം ഇളം പച്ച വിഭാഗത്തിനു മുകളിലുള്ള വിഭാഗങ്ങള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിരുന്നു. എന്നാല്‍ രാജ്യത്ത് പുതുതായി എത്തി മൂന്ന് മാസത്തിനുള്ളില്‍ വര്‍ക്ക് പെര്‍മിറ്റ് ലഭിക്കാത്തവരുടെ സ്‌പോണ്‍സര്‍ഷിപ്പ് ഏറ്റെടുക്കണമെങ്കില്‍ നിലവിലുള്ള സ്‌പോണ്‍സറുടെ സമ്മതം അനിവാര്യമാണെന്നു അഹമദ് അല്‍ ഹുമൈദാന്‍ പറഞ്ഞു.

English summary
Sponsorship transfer rules eased to help private sector
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X