ദുബായ്: മോഷണത്തിനിടയില്‍ കാമുകിയുടെ ചെവി കടിച്ചെടുത്തു
ദുബായ്: മോഷണശ്രമത്തിനിടയില്‍ ശ്രീലങ്കന്‍ യുവാവ് തന്റെ കാമുകിയുടെ ചെവി കടിച്ചു പറിച്ചു. പെണ്‍കുട്ടിയുടെ പേഴ് സ് മോഷ്ടിച്ച് ഓടുന്നതിനിടയിലുണ്ടായ സംഘര്‍ഷത്തിലാണ് ഇയാള്‍ ചെവി കടിച്ച് പറിച്ച്.
മൂന്ന് മാസങ്ങള്‍ക്ക് മുന്‍പ് പരിച്ചയപ്പെട്ട ഇവര്‍ വിവാഹം കഴിക്കുകയായിരുന്നു. ദുബായില്‍ പാചകക്കാരനായി ജോലി ചെയ്യുകയാണ് ഇയാള്‍. പിന്നീടുണ്ടായ പ്രശ്‌നത്താല്‍ ഇവര്‍ തമ്മില്‍ പിരിഞ്ഞു. പെണ്‍കുട്ടിയും ശ്രീലങ്കന്‍ സ്വദേശിയാണ്.\

ബന്ധം വേര്‍പിരിഞ്ഞതിന് ശേഷമാണ് മോഷണശ്രമം നടന്നത്. റോഡില്‍ തടഞ്ഞ് നിര്‍ത്തി പേഴ്‌സും പണവും പിടിച്ചു പറിയ്ക്കുകയും യുവതിയെ മര്‍ദിക്കുകയും ചെയ്തു. ഇതിനിടയിലാണ് ചെവി കടിച്ചെടുത്തത്. പെണ്‍കുട്ടിയുടെ പരാതിയില്‍ പോലീസ് കേസ് എടുത്തിട്ടുണ്ട്.












Click it and Unblock the Notifications