വാര്‍ഷിക തിരുന്നാള്‍ മഹോത്സവം സംഘടിപ്പിക്കുന്നു
ഷാര്‍ജ: തിരുവനന്തപുരം അതിരൂപതയിലെ പുല്ലുവിള ഇടവകയില്‍ നിന്നുള്ള യുഎഇ പ്രവാസികളുടെ സംഘടനയായ 'പൂജ' യുടെ ആഭിമുഖ്യത്തില്‍ വിശുദ്ധ യാക്കോബ് അപ്പസ്‌തോലന്റെ പതിമൂന്നാമത് വാര്‍ഷിക തിരുന്നാള്‍ മഹോത്സവം ഈ മാസം 29ന് വെള്ളിയാഴ്ച ഷാര്‍ജയില്‍ സംഘടിപ്പിക്കുന്നു.

ഷാര്‍ജ സെന്റ് മൈക്കള്‍സ് ദേവാലയത്തില്‍ അരങ്ങേറുന്ന പരിപാടി കാലത്ത് 10 30 ന് ആരംഭിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഇടവക വികാരി ഫാ. വര്‍ഗ്ഗീസ് ചെമ്പോളി, ഫാ.ജോവാന്‍ മാത്യു, ഫാ.വിക്ടര്‍ എന്നിവരുടെ കാര്‍മ്മികത്വത്തില്‍ ആഘോഷമായ ദിവ്യബലിയും, നവനാള്‍ പ്രാര്‍ത്ഥനയും, സ്‌നേഹവിരുന്നും സംഘടിപ്പിച്ചിട്ടുണ്ടെന്ന് ജനറല്‍ സെക്രട്ടറി ജോണി എം സൈമണ്‍ വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചു.












Click it and Unblock the Notifications