കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുബായ്; അതിശക്തമായ കാറ്റില്‍ ക്രെയിന്‍ റോഡിലേക്ക് തകര്‍ന്ന് വീണു, മൂന്ന് കാറുകള്‍ കത്തി നശിച്ചു...

അപകടത്തെ തുടര്‍ന്ന് തിരക്കേറിയ ദുബായ്-അബുദാബി റോഡില്‍ ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു.

Google Oneindia Malayalam News

ദുബായ്: അതിശക്തമായ കാറ്റില്‍ കൂറ്റന്‍ ക്രെയിന്‍ റോഡിലേക്ക് തകര്‍ന്നു വീണ് മൂന്ന് കാറുകള്‍ കത്തി നശിച്ചു. ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. വെള്ളിയാഴ്ച വൈകീട്ടോടെ, ദുബായ് ഷെയ്ഖ് സായിദ് റോഡിലേക്കാണ് ക്രെയിന്‍ തകര്‍ന്നു വീണത്. കെട്ടിട നിര്‍മ്മാണ ജോലികള്‍ക്കായി ഉപയോഗിച്ചിരുന്ന ക്രെയിനാണ് വന്‍ ശബ്ദത്തോടെ റോഡിലേക്ക് പതിച്ചത്.

എയര്‍ ഇന്ത്യയുടെ ആദ്യ ഡ്രീംലൈനര്‍ ദുബായില്‍ പറന്നിറങ്ങി;അതിഗംഭീര സ്വീകരണവുമായി ദുബായ് എയര്‍പോര്‍ട്ട്എയര്‍ ഇന്ത്യയുടെ ആദ്യ ഡ്രീംലൈനര്‍ ദുബായില്‍ പറന്നിറങ്ങി;അതിഗംഭീര സ്വീകരണവുമായി ദുബായ് എയര്‍പോര്‍ട്ട്

തിരക്കേറിയ ഷെയ്ഖ് സായിദ് റോഡിലുണ്ടായിരുന്ന മൂന്ന് കാറുകളാണ് അപകടത്തില്‍ കത്തി നശിച്ചത്. ഒരാള്‍ക്ക് സാരമായി പരിക്കേല്‍ക്കുകയും ചെയ്തു. ഇയാളെ വിദഗ്ദ ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തെ തുടര്‍ന്ന് തിരക്കേറിയ ദുബായ്-അബുദാബി റോഡില്‍ ഏറെനേരം ഗതാഗതം സ്തംഭിച്ചു.

accident

ഗതാഗതം തടസ്സപ്പെട്ടതോടെ മറ്റു റോഡുകളിലൂടെ യാത്ര ചെയ്യാന്‍ അധികൃതര്‍ നിര്‍ദേശിച്ചു. ക്രെയിന്‍ അപകടത്തെ തുടര്‍ന്ന് ദുബായ് മെട്രോ സര്‍വ്വീസും നിര്‍ത്തിവെച്ചിരുന്നു. എന്നാല്‍ മണിക്കൂറുകള്‍ക്ക് ശേഷം മെട്രോ സര്‍വ്വീസ് പുനരാരംഭിക്കുകയും ചെയ്തു. ദുബായ്-അബുദാബി റൂട്ടില്‍ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടത് യാത്രക്കാരെ വലച്ചു.

English summary
A crane has collapsed on Sheikh Zayed Road in Dubai.Three cars were set on fire and Civil Defence teams are dealing with the blaze.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X