കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അയല്‍പക്ക ബന്ധങ്ങള്‍ ശക്തിപ്പെടുത്തുക: അഹമ്മദ് കബീര്‍

Google Oneindia Malayalam News

ദുബായ്: പുതിയ കാലഘട്ടത്തെ നേരിടാന്‍ ജാതി മത ഭേദമന്യേ അയല്‍പക്ക ബന്ധങ്ങള്‍ ശക്തിപ്പെടുത്തുകയാണ് ഏറ്റവും നല്ല മാര്‍ഗമെന്ന് ടി എ അഹമ്മദ് കബീര്‍ എം എല്‍ എ പറഞ്ഞു. തൃശൂര്‍ ജില്ലയിലെ ചാമക്കാല മഹല്ല് യുഎഇ ചാപ്റ്റര്‍ സംഘടിപ്പിച്ച മഹല്ല് സംഗമം കരാമയില്‍ ഉല്‍ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മഹല്ല് പ്രസിഡന്റ് എംസി എം താജുദ്ദീന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എം സി എ നസീര്‍ സ്വാഗതം പറഞ്ഞു. ഹോട്ട്പാക്ക് പാക്കേജിങ് ഇന്‍ഡസ്ട്രീസ് എം ഡിയും മഹല്ല് വൈസ് പ്രസിഡന്റും കൂടിയായ പി ബി അബ്ദുല്‍ ജബ്ബാര്‍ മഹല്ലില്‍ നടപ്പിലാക്കേണ്ട അഞ്ചിന പദ്ധതികള്‍ പ്രഖ്യാപിച്ചു. പ്രമുഖ സാമൂഹിക പ്രവര്‍ത്തകന്‍ നസീര്‍ വാടാനപ്പള്ളിയെ ചടങ്ങില്‍ ആദരിച്ചു. കുട്ടികളും മുതിര്‍ന്നവരും വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു.

ahammadkabeer

പ്രശസ്ത സൈക്കോളജിസ്റ്റ് ഇബ്രാഹിം രാമനാട്ടുകര മഹല്ല് ശാക്തീകരണത്തെ പറ്റി ക്‌ളാസ്സെടുത്തു. തൃശൂര്‍ ജില്ലയിലെ കൊല്‍ക്കളിയുടെ ഈറ്റില്ലമായ ചാമക്കാലയിലെ പുറക്കുളം മുഹമ്മദാലിയും സംഘവും ഇമ്പമാര്‍ന്ന മാപ്പിള പാട്ടുകളുടെ ഈരടികൊളോടെ അവതരിപ്പിച്ച കോല്‍ക്കളി പരിപാടിക്ക് മിഴിവേകി. മജീദ് പിഐ നന്ദി പറഞ്ഞു.

English summary
Strenghten neighbourhood relations; Ahammed kabeer
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X