ഇഫ്താര്‍ കിറ്റുകളുമായി സ്‌കൂള്‍ വിദ്യാര്‍ഥികള്‍
ഷാര്‍ജ: സമൂഹത്തില്‍ മറ്റുള്ളവരെ സഹായിക്കുന്നതിന്റെ പ്രസക്തി എന്തെന്ന് കുട്ടികളില്‍ ബോധ്യപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സ്‌കൂള്‍ കുട്ടികളെ പങ്കെടുപ്പിച്ച് കൊണ്ട് ഷാര്‍ജ ഇന്ത്യന്‍ സ്‌കൂള്‍ നടത്തിയ ഇഫ്താര്‍ കിറ്റ് വിതരണം ശ്രദ്ധേയമായി.
ഷാര്‍ജയിലെ തൊഴിലാളി പാര്‍പ്പിട മേഖലയായ സജയിലെ ലേബര്‍ ക്യാമ്പില്‍ നടത്തിയ ഇഫ്താര്‍ കിറ്റ് വിതരണം തൊഴാലാളികള്‍ക്കും കുട്ടികള്‍ക്കും പുത്തനനുഭവമായിരുന്നുവെന്ന് കുട്ടികളും തൊഴിലാളികളും അഭിപ്രായപ്പെട്ടു.

സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കെ.ആര്‍ രാധാക്യഷ്ണന്‍ നായര്‍, ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ വൈഎ റഹീം, ജോയിന്റ് സെക്രട്ടറി അഡ്വ. അജി കുര്യക്കോസ്, മാനേജിംങ് കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.












Click it and Unblock the Notifications