കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മെഡിക്കല്‍, എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷ എഴുതാന്‍ ഗള്‍ഫില്‍ നിന്നുള്ള കുട്ടികള്‍ക്ക് ഭയം

Google Oneindia Malayalam News

ദുബായ്: ഗള്‍ഫില്‍ പഠിച്ചു വളര്‍ന്ന കുട്ടികള്‍ക്ക് കേരളത്തിലെ പ്രവേശന പരീക്ഷകള്‍ അഭീമുഖീകരിക്കാന്‍ ഭയം നേരിടുന്നതായി വിസ്ഡം എജ്യുക്കേഷണല്‍ ഗ്രൂപ്പ് സി.ഇ.ഒ അഹമ്മദ് റാഫി ബി ഫെറി അഭിപ്രായപ്പെട്ടു. പ്രവേശന പരീക്ഷകളില്‍ മറ്റ് കുട്ടികളെ അപേക്ഷിച്ച് കുറഞ്ഞ മാര്‍ക്കാണ് ഗള്‍ഫില്‍ നിന്നുള്ള കുട്ടികള്‍ക്ക് കരസ്ഥമാക്കാന്‍ കഴിയുന്നതെന്നും അദ്ധേഹം പറഞ്ഞു. വിദ്യാര്‍ഥികള്‍ക്കുള്ള വിസ്മാഗ് സയന്‍സ് പ്ലസ് പുസ്തക പ്രകാശന ചടങ്ങിനെ കുറിച്ച് വിശദീകരിക്കാന്‍ ദുബായിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അഹമ്മദ് റാഫി ഈകാര്യങ്ങള്‍ വ്യക്തമാക്കിയത്.

എങ്ങനെ പഠിക്കണം എങ്ങനെ പരീക്ഷ എഴുതണം തുടങ്ങിയ കാര്യങ്ങള്‍ കൂടുതല്‍ എളുപ്പത്തില്‍ മനസ്സിലാക്കാന്‍ കഴിയാത്തതാണ് കുട്ടികള്‍ പരീക്ഷയില്‍ പിന്നോക്കം പോകാന്‍ കാരണം. തിരഞ്ഞെടുക്കുന്ന 20 ഓളം കുട്ടികളെ ഉള്‍പ്പെടുത്തി പ്രവേശന പരീക്ഷാ ഫലം മെച്ചപ്പെടുത്താനുള്ള പദ്ധതി വിസ്ഡം എജ്യുക്കേഷന്‍ തയ്യാറാക്കിയിട്ടുണ്ട്. യു എ ഇയില്‍ പഠിക്കുന്നവരെ പ്രവേശന പരീക്ഷകള്‍ക്കു സജ്ജമാക്കുകയെന്ന ദൗത്യമാണ് വിസ്ഡം ഏറ്റെടുത്തിരിക്കുന്നത്. വിസ്ഡം എലൈറ്റ് റിപ്പീറ്റേര്‍സ് ബാച്ച് എന്ന പേരില്‍ പ്രത്യേക പാഠ്യപദ്ധതിയിലൂടെയാണ് കുട്ടികളെ പരിശീലിപ്പിക്കുക.

wisdom

ഇന്ത്യയില്‍ നിന്ന് വിദഗ്ധ അധ്യാപകരെത്തുമെന്നും പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് പരീക്ഷ നവംബര്‍ മാസം നടത്തുമെന്നും ഭാരവാഹികള്‍ അറിയിച്ചു. വിസ്മാഗ് സയന്‍സ് പ്ലസ് പുസ്തകത്തിന്റെ ഗള്‍ഫ് പ്രകാശനം ജൂണില്‍ നടത്തും. കേരളത്തില്‍ വിസ്മാഗ് സയന്‍സ് പ്ലസ് പുസ്തകം നന്നായി വിറ്റുപോകുന്നുണ്ട്. 'വിസ്മാഗ് മോക് എന്‍ട്രന്‍സ് എക്‌സാം' സിഡികള്‍ ഡിസംബറില്‍ ലഭ്യമാകുമെന്നും ഇവര്‍ അറിയിച്ചു. വിസ്മാഗ് സയന്‍സ് പ്ലസ് മുഖ്യ പത്രാധിപര്‍ ഡോ. അബ്ദുല്‍ അസീസ്, വിസ്ഡം എച്ച് ഒ ഡി പ്രഫ. ഹബീബ് റഹ്മാന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

English summary
Students in gulf countries frightened of writing kerala entrance examination
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X