സ്റ്റുഡന്റ്‌സ് ഇഫ്താര്‍ ശ്രദ്ധേയമായി
അജ്മാന്‍: വിശുദ്ധ റമളാനോടനുബന്ധിച്ചു രിസാല സ്റ്റഡി സര്‍ക്കിള്‍ അജ്മാന്‍ സോണ്‍ സ്റ്റുഡന്റ്‌സ് സമിതിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സ്റ്റുഡന്റ്‌സ് ഇഫ്താര്‍ ശ്രദ്ധേയമായി. കറാമ സുന്നി സെന്ററില്‍ നടന്ന സംഗമം യാസിര്‍ സഖാഫിയൂടെ അധ്യക്ഷതയില്‍ അഷ്‌റഫ് ഹാജി വാടാനപള്ളി ഉദ്ഘാടനം ചെയ്തു.

നാഷണല്‍ സംഘടനാ കണ്‍വീനര്‍ സകരീയ്യ ഇര്‍ഫാനി മെറിറ്റ് ഈവനിംഗ് അവാര്‍ഡുകള്‍ വിതരണം നടത്തി. സോണ്‍ ചെയര്‍മാന്‍ സലീം സുഹ്‌രി ക്ലാസ് അവതരിപ്പിച്ചു. നാസര്‍ സഅ്ദി, ഷരിഫ് പരിയാരം എന്നിവര്‍ പ്രസംഗിച്ചു. നൗഫല്‍ ഫാളിലി, നിസാം നാലകത്ത്, ശാഫി ചാലിയം, അനസ് കയ്യം എന്നിവര്‍ സംബന്ധിച്ചു. സിറാജുദ്ധീന്‍ പൂങ്ങാട്ടില്‍ സ്വാഗതവും നബീല്‍ ചക്കരക്കല്‍ നന്ദിയും പറഞ്ഞു.












Click it and Unblock the Notifications