ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് ബിംസ് വിദ്യാഭ്യാസ പുരസ്‌കാരം നല്‍കി ആദരിക്കുന്നു
ഫുജൈറ: കഴിഞ്ഞ ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ യുഎഇ ലെ സ്‌കൂളുകളില്‍ നിന്നും പരീക്ഷ എഴുതി ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ഥികളെ ബ്രില്യന്‍സ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ് പുരസ്‌കാരങ്ങള്‍ നല്‍കി ആദരിക്കുമെന്ന് ഭാരവാഹികള്‍ ദുബായില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ജൂണ്‍ 11 ന് വൈകീട്ട് ഏഴ് മണിക്ക് ഫുജൈറ ഇന്ത്യന്‍ സോഷ്യല്‍ ക്ലബ്ബിലാണ് ചടങ്ങുകള്‍ സംഘടിപ്പിച്ചിരിക്കുന്നത്. യു.എ.ഇ ലെ സ്‌കൂളുകളില്‍ നിന്നും ശേഖരിച്ച കുട്ടികളുടെ മാര്‍ക്ക് ലിസ്റ്റും പഠന മികവും വിശദമായി പരിശോധിച്ചതിനു ശേഷമായിരിക്കും വിജയികളെ കണ്ടെത്തുകയെന്ന് ബിംസ് കോളേജ് മാനേജിംങ് ഡയറക്ടര്‍ മുഹമ്മദ് അമീന്‍ അറിയിച്ചു.

ഏറ്റവും നല്ല പ്രകടനം കാഴ്ചവെച്ച ആദ്യ അമ്പത് കുട്ടികള്‍ക്ക് ക്യാഷ് അവാര്‍ഡും മെഡലും നല്‍കി ആദരിക്കും. പരിപാടിയുടെ ഭാഗമായി തുടര്‍ വിദ്യാഭ്യാസത്തിനുള്ള കരിയര്‍ ഗൈഡന്‍സ് ക്ലാസ്സും സംഘടിപ്പിച്ചിട്ടുണ്ട്. അക്കാദമിക് ഡയറക്ടര്‍ അന്‍സാരി ഇബ്രാഹിം, ഓപ്പറേഷന്‍സ് ഡയറക്ടര്‍ എന്‍.എസ് അജിത്, മാര്‍ക്കറ്റിംങ് ഡയറക്ടര്‍ എ.കെ അര്‍ഷാദ്, നാദിയ തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.












Click it and Unblock the Notifications