കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചരിത്ര പഠനം മനുഷ്യ പുരോഗതിക്ക് അനിവാര്യം: ശിഹാബുദ്ധീന്‍ പൊയ്ത്തും കടവ്‌

Google Oneindia Malayalam News

ദുബായ്: മനുഷ്യന്റെ സാമൂഹ്യ സാംസ്‌കാരിക പുരോഗതിക്ക് ചരിത്ര പഠനം അനിവാര്യമാണെന്നും, ചരിത്ര ബോധത്തിലൂടെ മാത്രമേ മനുഷ്യന്റെ അസ്തിത്വം മനസ്സിലാക്കാന്‍ കഴിയുകയുള്ളൂ എന്നും പ്രഗല്‍ഭ എഴുത്തുകാരന്‍ ശിഹാബൂദ്ദീന്‍ പൊയ്ത്തൂംകടവ് പറഞ്ഞു. രിസാല സറ്റഡി സര്‍ക്കിള്‍ യുഎഇ നാഷനല്‍ കമ്മിറ്റി സംഘടിപ്പിച്ച നസീമു റമളാന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ധേഹം. യഥാര്‍ത്ഥ ചരിത്ര ബോധത്തോടെ അപഗ്രഥനം നടത്തിയാല്‍ മാത്രമേ നമ്മുടെ പൂര്‍വ്വികര്‍ നേടിയെടുത്ത വൈജ്ഞാനിക മുന്നേറ്റങ്ങളെയും സാമൂഹിക പുരോഗതിയെയും മനസ്സിലാക്കാന്‍ കഴിയു.

naseem-1

ഇന്നു നില നില്‍ക്കുന്ന പല ശാസ്ത്രങ്ങളുടെയും കണ്ടുപിടിത്തങ്ങളുടെയും ഉത്ഭവം പുരാതന അറേബ്യന്‍ ജനതയില്‍ നിന്നാണ്. അദ്ദേഹം കൂട്ടി ചേര്‍ത്തു. തുടര്‍ന്ന് നടന്ന വ്യക്തിത്വ വികസന ക്ലാസ്സി്‌ന് മര്‍ക്കസ് ഇഹ്‌റാം ചീഫ് ട്രെയിനര്‍ ബിഎം മുഹ്‌സിന്‍ നേതൃത്വം നല്‍കി. അബ്ദുല്‍ ഖാദര്‍ അഹ്‌സനി മമ്പീതി റമളാന്‍ മുന്നൊരുക്ക പ്രഭാഷണം നടത്തി. സംസ്‌കൃതിയുടെ വിചാര മുദ്ര എന്ന ശീര്‍ശകത്തില്‍ നടത്തി വന്ന പ്രവാസി രിസാല പ്രചരണ കാംപയിനില്‍ ടാര്‍ജറ്റ് പൂര്‍ത്തിയാക്കിയ യു എ ഇ നാഷനല്‍ കമ്മിറ്റിക്ക് ഗള്‍ഫ് കൗണ്‍സില്‍ പ്രഖ്യാപിച്ച അച്ചീവ്‌മെന്റ് അവാര്‍ഡ് ശിഹാബൂദ്ദീന്‍ പൊയ്ത്തുംകടവ് വിതരണം ചെയ്തു.

naseem-2

യുഎഇ യില്‍ മികച്ച പ്രവര്‍ത്തനം നടത്തി കൂടുതല്‍ അച്ചീവ്‌മെന്റ് ചെയ്ത അബൂദാബി സോണിന് ഗള്‍ഫ് കൗണ്‍സില്‍ പ്രഖ്യാപിച്ച ടോപ് സോണ്‍ അവാര്‍ഡ് ഗള്‍ഫ് കൗണ്‍സില്‍ മുന്‍ ജനറല്‍ കണ്‍വീനര്‍ അബ്ദുല്‍ ഹക്കീം വിതരണം ചെയ്തു. കാംപയിനില്‍ ടാര്‍ജറ്റ് അച്ചീവ് ചെയ്ത സോണ്‍, സെക്ടര്‍, യൂനിറ്റ് ഘടകങ്ങള്‍ക്കും സ്‌ക്വാഡ് അംഗങ്ങള്‍ക്കും സമമാനങ്ങള്‍ വിതരണം ചെയ്തു .

സക്കരിയ്യ ഇര്‍ഫാനി അദ്ധ്യക്ഷത വഹിച്ചു . അബ്ദുല്‍ ബാരി പട്ടുവം കാംപയിന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മുസ്തഫ സ്വാഗതവും കബീര്‍ നന്ദിയും പറഞ്ഞു.

English summary
Study of history good for the development of human
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X