ചിരന്തനയുടെ 25 മത് പുസ്തകം സുധീര്‍ കുമാര്‍ ഷെട്ടി പ്രകാശനം ചെയ്യും
ചടങ്ങില്‍ യു.എ.ഇ.യിലെ സാമൂഹ്യസാംസ്‌കാരിക സാഹിത്യമാധ്യമ രംഗങ്ങളിലെ പ്രമുഖ വ്യക്തിത്വങ്ങള്‍ പങ്കെടുക്കും
ദുബായ്: ചിരന്തന സാംസ്‌കാരിക വേദിയുടെ 25 മത് പുസ്തകമായ ലത്തീഫ് മമ്മിയൂര്‍ രചിച്ച 'ശലഭം കുന്നുകയറുന്നു എന്ന പുസ്തകം യു.എ.ഇ. എക്‌സ്‌ചേഞ്ച് പ്രസിഡണ്ട് വൈ. സുധീര്‍ കുമാര്‍ ഷെട്ടി പ്രകാശനം നിര്‍വ്വഹിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
27ന് ഞായറാഴ്ച രാത്രി 8 മണിക്ക് ദുബായ് ദേരയിലുള്ള ഫ്‌ലോറ ഹോട്ടലില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ യു.എ.ഇ എക്‌സ്‌ചേചേഞ്ച് സി.എം.ഒ.ഗോപകുമാര്‍ ഭാര്‍ഗ്ഗവന്‍ ആദ്യ കോപ്പി നല്‍കി പ്രകാശനം ചെയ്യുമെന്ന് ചിരന്തന പ്രസിഡണ്ട് പുന്നക്കന്‍ മുഹമ്മദലി അറിയിച്ചു.

ചടങ്ങില്‍ യു.എ.ഇ.യിലെ സാമൂഹ്യസാംസ്‌കാരിക സാഹിത്യമാധ്യമ രംഗങ്ങളിലെ പ്രമുഖ വ്യക്തിത്വങ്ങള്‍ പങ്കെടുക്കും












Click it and Unblock the Notifications