ആത്മഹത്യയ്ക്ക് ശ്രമിയ്ക്കുന്നവര്‍ക്ക് യുഎഇയില്‍ കടുത്ത ശിക്ഷ

ആത്മഹത്യയ്ക്ക് ശ്രമിയ്ക്കുന്നത് കുറ്റകരമാണെന്നും അതിനാല്‍ തന്നെ ഇത്തരകാരെ ശിക്ഷാ കോടതി മുമ്പാകെ ഹാജരാക്കണം. ആത്മഹത്യയ്ക്ക് ശ്രമിയ്ക്കുന്നവരെ അതിലേയ്ക് നയിച്ച കാരണം പോലും പരിഗണിയ്ക്കാതെയാവും കോടതിയില്‍ ഹാജരാക്കനാണ് തീരുമാനമെന്ന് ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുുന്നു.
യുഎഇ ഫെഡറല്‍ ശിക്ഷാ നിയമപ്രകാരം 335 ആം വകുപ്പ് പ്രകാരം ആത്മഹത്യയ്ക്ക ശ്രമിയ്ക്കുന്നവര്‍ക്ക് ആറ് മാസം തടവും പരമാവധി 5,000 ദിര്‍ഹം പിഴയും ചുമത്തും. ആത്മഹത്യയ്ക്ക് കൂട്ടുനില്‍ക്കുന്നതും പ്രേരിപ്പിയ്ക്കുന്നതും ഇപ്പോഴും രാജ്യത്ത് കുറ്റകരമാണ്.
സാമ്പത്തിക പ്രതിസന്ധികള്‍ ഉള്‍പ്പടെ ഒട്ടേറെ പ്രശ്‌നങ്ങള്‍ കാരണമാണ് രാജ്യത്ത് ആത്മഹത്യ നടക്കുന്നത്. വര്‍ദ്ധിച്ച് വരുന്ന ആത്മഹത്യ പ്രവണത പരിഹരിയ്ക്കുന്നതിന് വേണ്ടിയാണ് ആത്മഹത്യയെ ക്രിമിനല്‍ കുറ്റത്തിന്റെ പരിധിയില്‍ കൊണ്ട് വന്നത്.












Click it and Unblock the Notifications