കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷിയാ സുന്നി വിഭാഗം ഒരുമിച്ചു ചേര്‍ന്ന് നമസ്‌കാരം നിര്‍വഹിച്ചു.

Google Oneindia Malayalam News

മനാമ: ലോകത്ത് മുസ്ലിം ഐക്യം ശക്തിപ്പെടുത്താനും ലോകത്തിനു തന്നെ ഭീഷണിയാവുന്ന ഭീകരവാദത്തെ ഒറ്റക്കെട്ടായി എതിര്‍ക്കാനും മറ്റുള്ളവര്‍ക്ക് മാത്രകയായി ബഹറനില്‍ ഷിയാ സുന്നി വിഭാഗം ഒരുമിച്ച് വെള്ളിയാഴ്ച നമസ്‌കാരം നിര്‍വഹിച്ചു. വാര്‍ത്ത പുറത്തു വന്നതിനെ തുടര്‍ന്ന് ലോകത്തിന്റെ വിവധ ഭാഗങ്ങളില്‍ നിന്നും അഭിനന്ദന പ്രവാഹവും ബഹറിനെ തേടിയെത്തി.

ബഹറിന്‍ ഫൗണ്ടേഷന്‍ ഫോര്‍ റീക്കണ്‍സിലിയേഷന്‍ ആന്റ് സിവില്‍ ഡിസ്‌കോഴ്‌സ് (ബി.എഫ്.ആര്‍.സി.ഡി) നേത്യത്തിലാണ് നമസ്‌കാരം നടന്നത്. കഴിഞ്ഞ കുറച്ചു നാളുകളായി ഗള്‍ഫ് രാജ്യങ്ങളിലെ ഷിയാ പള്ളികളില്‍ വെള്ളിയാഴ്ച നമസ്‌കാരത്തിനിടെ നടക്കുന്ന ബോംബ് സ്‌ഫോടനത്തില്‍ സാധാരണക്കാരായ ജനങ്ങള്‍ ഭീതിയിലായിരുന്നു.

muslim-prayer

സൗദിക്കും കുവൈത്തിനും ശേഷം ഭീകരവാദികള്‍ ബഹറിനെ ലക്ഷ്യം വെക്കുന്നു എന്ന ആഭ്യൂഹങ്ങള്‍ക്കിടയില്‍ നടന്ന സംയുക്ത നമസ്‌കാരം ഏവരിലും ആശ്ചര്യം ഉളവാക്കി. ബഹറിന്‍ ജനതയുടെ ഐക്യമാണ് ഇതിലൂടെ വ്യക്തമാകുന്നതെന്ന് ജസ്റ്റിസ് ഇസ്ലാമിക് അഫയേഴ്‌സ് ആന്റ് എന്‍ഡോവ്‌മെന്റ് വകുപ്പ് മന്ത്രി ഷെയ്ഖ് ഖാലിദ് ബിന്‍ അലി അല്‍ ഖലീഫ പറഞ്ഞു.

ഇസ്ലാമിക ഐക്യം മൈത്രി രാജ്യസ്‌നേഹം മിതത്വം എന്നിവയുടെ പ്രതീകമായി രാജ്യം എന്നും നിലകൊള്ളുമെന്നും അദ്ധേഹം വ്യക്തമാക്കി. രാജ്യത്തിനെതിരെ നടക്കുന്ന എല്ലാ ആക്രമണങ്ങളും ജനം ഒറ്റക്കെട്ടായി നേരിടുമെന്ന് ഈ സംഭവം സൂചിപ്പിക്കുന്നുവെന്നും മന്ത്രി അഭിപ്രായപ്പെട്ടു. ആലിയിലെ ഗ്രാന്റ് മോസ്‌കിലാണ് നമസ്‌കാരം നടന്നത്.

English summary
Sunnis and Shia hold unity prayers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X