നിഖായ് ഗ്രൂപ്പിന് വീണ്ടും സൂപ്പര്‍ബ്രാന്‍ഡ് ബഹുമതി
ദുബായ്: ഗൃഹോപകരണങ്ങള്‍, ഭക്ഷ്യ വിതരണം, സ്റ്റാഫിംഗ്, ഔട്ട്‌സോഴ്‌സിംഗ് മേഖലകളില്‍ ബിസിനസ് താല്‍പര്യമുള്ള ആഗോള ഭീമന്‍ നിഖായ് ഗ്രൂപ്പിന് യുഎഇ സൂപ്പര്‍ ബ്രാന്‍ഡ്‌സ് കൗണ്‍സില്‍ സൂപ്പര്‍ബ്രാന്‍ഡ് ബഹുമതി നല്‍കി. ദുബായ് ഫെസ്റ്റിവല്‍ സിറ്റിയിലെ ഇന്റര്‍കോണ്ടിനന്റല്‍ ഹോട്ടലില്‍ നടന്ന സൂപ്പര്‍ബ്രാന്‍ഡ്‌സ് 2016 അവാര്‍ഡ്ദാന ചടങ്ങിലാണ് ബഹുമതി നിഖായ് ഗ്രൂപ്പ് മാനേജ്‌മെന്റിന് സമ്മാനിച്ചത്.
നിഖായ് ഗ്രൂപ്പ് കാഴ്ചവെച്ചിട്ടുള്ള ഗുണനിലവാരത്തിലെ മികവും നൂതനാശയങ്ങള്‍ക്കുമുള്ള അംഗീകാരമായാണ് കമ്പനിയെ അവാര്‍ഡിന് പരിഗണിച്ചതെന്ന് കൗണ്‍സില്‍ വ്യക്തമാക്കി. കണ്‍സ്യൂമര്‍ ടെക്‌നോളജി, റീട്ടെയ്ല്‍ രംഗങ്ങളിലും മറ്റും യുഎഇയുടെ സമ്പദ്ഘടനയ്ക്ക് നിഖായ് ഗ്രൂപ്പ് നല്‍കിയിട്ടുള്ള സംഭാവനകളെയും മാനിക്കുതാണ് ഈ അംഗീകാരമെന്ന് കമ്പനി അഭിപ്രായപ്പെട്ടു. ബ്രാന്‍ഡിംഗ് രംഗത്ത് സ്വതന്ത്ര ഏജന്‍സിയെന്ന നിലയില്‍ ലോകമെമ്പാടും പ്രശസ്തിയാര്‍ജിച്ച സൂപ്പര്‍ബ്രാന്‍ഡ് മികച്ച ബ്രാന്‍ഡുകളെ ആദരിക്കുന്നതിലും ബ്രാന്‍ഡിങ്ങ് മേഖലയെ വളര്‍ത്തുതിലും പ്രതിബദ്ധതയോടെ പ്രവര്‍ത്തിക്കു സ്ഥാപനമാണ്.

യുഎഇയിലെ ഏറ്റവും വലിയ ഇന്ത്യന്‍ വ്യവസായികളില്‍ ഒരാളായ നിഖായ് ഗ്രൂപ്പ് ചെയര്‍മാന്‍ പാരസ് ഷാഹ്ദാദ്പുരി മേഖലയിലെ വ്യാവസായിക രംഗത്ത് തുടര്‍ച്ചയായി മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ചിട്ടുള്ളയാളാണ്. നയതന്ത്ര രംഗത്ത് നിന്നും വ്യവസായിയായി മാറിയ ഈ ഇന്ത്യക്കാരന്‍ ജിസിസിയാകെ തരംഗം സൃഷ്ടിച്ചിട്ടുള്ള യുഎഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ അമരക്കാരനാണ്. സൂപ്പര്‍ബ്രാന്‍ഡ്‌സ് അവാര്‍ഡ് രണ്ടാം തവണയും നേടാനായതില്‍ ഏറെ അഭിമാനമുണ്ടെന്ന് പാരസ് ഷാഹ്ദാദ്പുരി പറഞ്ഞു.












Click it and Unblock the Notifications