പെട്രോള്‍ പമ്പില്‍ ആഢംബര കാറിന് തീപ്പിച്ചു; ജീവനക്കാരുടെ ജാഗ്രതയില്‍ വന്‍ ദുരന്തം ഒഴിവായി
പെട്രോള്‍ പമ്പില്‍ ആഢംബര കാറിന് തീപ്പിച്ചു, ജീവനക്കാരുടെ ജാഗ്രതയില്‍ വന്‍ ദുരന്തം ഒഴിവായി
അബുദാബി: അബുദാബിയിലെ പെട്രോള്‍ പമ്പില്‍ സൂപ്പര്‍ കാറിന് തീപ്പിടിച്ചു. പമ്പ് ജീവനക്കാരുടെ ധീരവും സമയോചിതവും സത്വരവുമായി നടപടി വന്‍ ദുരന്തം ഒഴിവാക്കി.
ഇന്ധനം നിറയ്ക്കാനായി പമ്പില്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു ആഢംബര കാര്‍. പമ്പിലെ ജീവനക്കാരന്‍ ഇന്ധന ടാങ്ക് തുറക്കാന്‍ കാറിന്റെ പിറകിലേക്ക് നീങ്ങവെ വാഹനത്തിന്റെ അടിഭാഗത്ത് നിന്ന് തീ ആളിപ്പടരുകയായിരുന്നു. ചുറ്റുമുണ്ടായിരുന്നവര്‍ എന്തുചെയ്യണമെന്നറിയാതെ അന്ധാളിച്ചു നില്‍ക്കെ ജീവനക്കാര്‍ ഒരു നിമിഷം പോലും പാഴാക്കാതെ ദ്രുതഗതിയില്‍ ഫയര്‍ എക്സ്റ്റിംഗ്വിഷര്‍ കൈക്കലാക്കി കാറിനു നേരെ സ്േ്രപ ചെയ്യുകയായിരുന്നു. നിമിഷങ്ങള്‍ക്കകം തന്നെ ജീവനക്കാര്‍ തീ നിയന്ത്രണ വിധേയമാക്കി. സംഭവസമയത്ത് കുറേ ആളുകളും വാഹനങ്ങളും പമ്പിലും പരിസരത്തുമായി ഉണ്ടായിരുന്നു.

ഇന്‍സ്റ്റഗ്രാം വഴി പ്രചരിച്ച സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യം കണ്ട മുഴുവനാളുകളും ജീവനക്കാരുടെ അവസരോചിതമായ ഇടപെടലിനെ വാനോളം പുകഴ്ത്തി. അഡ്‌നോക്കിന്റെ കീഴിലുള്ളതായിരുന്നു പെട്രോള്‍ പമ്പ്. കമ്പനിയും സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥരും ജീവനക്കാരെ പ്രശംസിക്കുകയും പാരിതോഷികം നല്‍കുകയും ചെയ്തു.












Click it and Unblock the Notifications