സൗദി അറേബ്യ കെണിയൊരുക്കി; ഇറാന്‍ തകര്‍ന്നടിയും!! രക്തച്ചൊരിച്ചിലില്ലാത്ത 'ടാപി' യുദ്ധം
സൗദിയുടെ നീക്കങ്ങള്‍ ഇറാന്‍ മുന്‍കൂട്ടി കാണുന്നുണ്ട്. ലോകത്തെ 10 ശതമാനം പ്രകൃതി വാതകം കൈവശം വയ്ക്കുന്ന രാജ്യമാണ് ഇറാന്‍.
റിയാദ്: ഗള്‍ഫ് മേഖലയിലെ ശത്രുരാജ്യങ്ങളായ സൗദിയും ഇറാനും തമ്മിലുള്ള പോര് മേഖലയുടെ സുരക്ഷയ്ക്ക് തന്നെ ഭീഷണിയാകുമോ എന്ന ആശങ്ക പങ്കുവയ്ക്കുന്നവര്‍ നിരവധിയാണ്. യുദ്ധമുണ്ടാകുമെന്നാണ് പല നിരീക്ഷകരുടെയും പ്രവചനങ്ങള്‍. എന്നാല്‍ ഇരു ഇരുരാജ്യങ്ങളിലെയും പൗരന്‍മാരുടെ തുള്ളി ചോര പോലും വീഴാതെ ഇറാനെ ഒതുക്കാന്‍ നോക്കുകയാണ് സൗദി അറേബ്യ. ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളെ കൂട്ടുപിടിച്ചാണ് ഈ നീക്കമെന്ന പ്രത്യേകതയുമുണ്ട്. ടാപിയിലാണ് സൗദി കെണിയൊരുക്കിയിരിക്കുന്നത്. ഇതാകട്ടെ ഇറാന് പ്രതീക്ഷിക്കുന്നതിലും അപ്പുറമുള്ള തിരിച്ചടിയുമായിരിക്കും....

നാല് രാജ്യങ്ങളുടെ ടാപി
ഏറെകാലമായി ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ കാത്തിരുന്ന പദ്ധതിയാണ് ടാപി. പ്രകൃതി വാതകം പൈപ്പ് ലൈന്‍ വഴി എത്തിക്കുന്ന പദ്ധതിയാണിത്. നാല് രാജ്യങ്ങളാണ് ഭാഗമായിട്ടുള്ളത്.

അംഗരാജ്യങ്ങള്‍
തുര്‍ക്ക്‌മെനിസ്താന്‍, അഫ്ഗാനിസ്താന്‍, പാകിസ്താന്‍, ഇന്ത്യ എന്നീ രാജ്യങ്ങളാണ് പദ്ധതിയില്‍ അംഗമായിട്ടുള്ളത്. എല്ലാ രാജ്യങ്ങളിലൂടെയും കടന്നുപോകുന്നതായിരിക്കും പൈപ്പ് ലൈന്‍. ഈ രാജ്യങ്ങളുടെ ആദ്യ അക്ഷരം ചേര്‍ത്താണ് പദ്ധതിക്ക് പേരിട്ടിരിക്കുന്നത്.

ഇറാനെ അടിക്കാനുള്ള വടി
എന്നാല്‍ ഇതില്‍ സൗദിയും ഇറാനും ഭാഗമല്ല. എങ്ങനെയാണ് ഈ രണ്ട് രാജ്യങ്ങളും പരസ്പരമുള്ള പോരിന് സാക്ഷ്യം വഹിക്കുന്നത്. അതാണ് രസകരം. ഇറാനെ അടിക്കാന്‍ പറ്റിയ വടിയാണ് ടാപി എന്നാണ് സൗദിയുടെ കണക്കുകൂട്ടല്‍.

രാജകുമാരന്‍ പറഞ്ഞത്
ഇറാന് ആ രാജ്യത്ത് നിന്ന് തന്നെ പണി കിട്ടുമെന്ന് സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ അടുത്തിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞത് ഇതിനോട് ചേര്‍ത്ത് വായിക്കണം. തൊട്ടുപിന്നാലെയാണ് ടാപിയില്‍ സൗദി ഇടപെട്ടത്.

തറക്കല്ലിട്ടു
ഊര്‍ജ വിഭവ സമ്പന്നമാണ് തുര്‍ക്ക്‌മെനിസ്താന്‍. ഇവിടെയുള്ള വാതകമാണ് പൈപ്പ് ലൈന്‍ വഴി മൂന്ന് രാജ്യങ്ങളിലേക്ക് എത്തിക്കുന്നത്. ഏറെ കാലം മുമ്പ് പ്രഖ്യാപിച്ച പദ്ധതിയാണെങ്കിലും തറക്കല്ലിടല്‍ കര്‍മം നടത്തത് കഴിഞ്ഞ ദിവസമാണ്.

രാജ്യങ്ങളെ വശീകരിച്ച് സൗദി
രണ്ടിടത്താണ് കഴിഞ്ഞദിവസം തറക്കല്ലിടല്‍ കര്‍മം നടന്നത്. ഒന്ന് തുര്‍ക്കുമെനിസ്താനിലെ സര്‍ഹെത്താബട്ടിലും മറ്റൊന്ന് അഫ്ഗാനിലെ മൂന്നാം നഗരമായ ഹെറാത്തിലുമാണ്. ഈ പദ്ധതിയിലുള്ള രാജ്യങ്ങളെ ചാക്കിട്ട് പിടിച്ചിരിക്കുകയാണ് സൗദി അറേബ്യ.

പ്രധാന വരുമാനം
അഫ്ഗാന്‍, പാകിസ്താന്‍ എന്നീ രാജ്യങ്ങള്‍ കടന്ന് ഇന്ത്യയില്‍ പൈപ്പ് ലൈന്‍ എത്തുമ്പോള്‍ 1814 കിലോമീറ്റര്‍ ദൂരം വരും. അഫ്ഗാനിലൂടെയാണ് കൂടുതല്‍ ദൂരം പൈപ്പിടുന്നത്. പ്രകൃതി വാതകമാണ് തുര്‍ക്ക്‌മെനിസ്താന്റെ പ്രധാന വരുമാനം.

ഇന്ത്യയുടെ ആവശ്യം
ഇന്ത്യയില്‍ നിന്നുള്ള കൂടിയ ആവശ്യമാണ് തുര്‍ക്ക്‌മെനിസ്താന്‍ ഇങ്ങനെ ഒരു പൈപ്പ് ലൈന്‍ പദ്ധതിക്ക് തുടക്കമിടാന്‍ കാരണം. ലോകത്ത് ഏറ്റവും കൂടുതല്‍ പ്രകൃതി വാതകമുള്ള നാലാമത്തെ രാജ്യയമാണ് തുര്‍ക്കമെനിസ്താന്‍.

സൗദി വന്നത് ഇങ്ങനെ
പാകിസ്താനെ സഹായിക്കാനാണ് സൗദി അറേബ്യ എത്തിയിട്ടുള്ളത്. പൈപ്പ ലൈന്‍ സ്ഥാപിക്കുന്നതിന് വേണ്ട ഫണ്ട് നല്‍കാമെന്ന് സൗദി അറിയിച്ചിട്ടുണ്ട്. പാകിസ്താന്‍ ഊര്‍ജ ആവശ്യങ്ങള്‍ക്ക് ഇറാനെയാണ് പ്രധാനമായും ആശ്രയിക്കുന്നത്. ഇറാനെയും പാകിസ്താനെയും അകറ്റുക എന്നതാണ് സൗദിയുടെ ലക്ഷ്യം.

ഇറാനെ കൈവിടും
ഇറാന്റെ പ്രകൃതി വാതകമാണ് പാകിസ്താന്‍ ഉപയോഗിക്കുന്നതില്‍ കൂടുതല്‍. തുര്‍ക്ക്‌മെനിസ്താനില്‍ നിന്ന് ലഭിക്കാന്‍ തുടങ്ങിയാല്‍ സ്വാഭാവികമായും പാകിസ്താന്‍ ഇറാനെ കൈവിടും. ഇന്ത്യയെയും സൗദി നോട്ടമിടുന്നുന്നുണ്ട്.

ഇന്ത്യയെ മാറി ചിന്തിപ്പിച്ചു
ഇറാനില്‍ നിന്ന് പൈപ്പ് ലൈന്‍ വഴി വാതകം ഇറക്കാന്‍ ഇന്ത്യയ്ക്ക് പദ്ധതിയുണ്ടായിരുന്നു. അമേരിക്കയുടെ ഇടപെടല്‍ മാത്രമാണ് പദ്ധതി യാഥാര്‍ഥ്യമാക്കുന്നതില്‍ ഇന്ത്യക്കുള്ള തടസം. ഈ സാഹചര്യത്തലില്‍ തുര്‍ക്ക്‌മെനിസ്താനില്‍ നിന്ന് വാതകം എത്തിയാല്‍ ഇന്ത്യ ഇറാനെ കൈവിടും.

വൈദ്യുതിയും എത്തും
പാകിസ്താനും അഫ്ഗാനിസ്താനും വൈദ്യുതി ആവശ്യങ്ങള്‍ക്ക് ആശ്രയിക്കുന്നത് ഇറാനെയാണ്. ടാപി പദ്ധതിയുടെ തറക്കല്ലിടല്‍ കര്‍മത്തിനിടെ പാകിസ്താനും തുര്‍ക്ക്‌മെനിസ്താനും തമ്മില്‍ വൈദ്യുതി വാങ്ങാനുള്ള കരാറും ഒപ്പുവച്ചിട്ടുണ്ട്.

മൊത്തത്തില്‍ ഇറാന് അടി
തുര്‍ക്ക്‌മെനിസ്താന്റെ വൈദ്യുതി എത്താന്‍ തുടങ്ങിയാല്‍ പാകിസ്താന്‍ ഇറാന്റെ വൈദ്യുതി വാങ്ങുന്നത് കുറയും. ഇതെല്ലാം ഇറാന് തിരിച്ചടിയാണ്. സൗദി അറേബ്യയുടെ ലക്ഷ്യവും ഇറാന്റെ തകര്‍ച്ചയാണ്.

ഇറാന്‍ തന്ത്രം മെനയുന്നു
പക്ഷേ, സൗദിയുടെ നീക്കങ്ങള്‍ ഇറാന്‍ മുന്‍കൂട്ടി കാണുന്നുണ്ട്. ലോകത്തെ 10 ശതമാനം പ്രകൃതി വാതകം കൈവശം വയ്ക്കുന്ന രാജ്യമാണ് ഇറാന്‍. ഇത് മറ്റു രാജ്യങ്ങളിലേക്ക് വില്‍ക്കാന്‍ ഒരുങ്ങുകയാണ് ഇറാന്‍.

സൗദിക്ക് തിരിച്ചടി
പാകിസ്താന് പുറമെ, ഒമാന്‍, ഇറാഖ് എന്നീ രാജ്യങ്ങളുമായി സഹകരിച്ച് വാതകം കയറ്റുമതി ചെയ്യാന്‍ ഇറാന്‍ നീക്കം ആരംഭിച്ചുകഴിഞ്ഞു. ആഗോള ഊര്‍ജവിപണിയില്‍ കൂടുതല്‍ ഇടപെട്ട് സൗദിയുടെ നീക്കം പൊളിക്കാനാണ് ഇറാന്റെ ശ്രമം.

മേല്‍ക്കോയ്മാ പ്രശ്‌നം
ഇറാനെ സാമ്പത്തികമായി തകര്‍ക്കാന്‍ സൗദി കരുക്കള്‍ നീക്കുന്നത് സംബന്ധിച്ച ഇറാന് വ്യക്തമായ ബോധ്യമുണ്ട്. ഈ സാഹചര്യത്തിലാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ശത്രുത വര്‍ധിക്കുന്നതും. ഇറാന്‍ ഗള്‍ഫ് മേഖലയില്‍ മേല്‍ക്കോയ്മ നേടുമോ എന്നതാണ് സൗദിയുടെ ഭയം.

സൗദിയുടെ സന്നദ്ധത
യമനും സിറിയയും ലബ്‌നാനുമെല്ലാം ഇറാനും സൗദിയും തമ്മിലുള്ള ശത്രുത വര്‍ധിപ്പിക്കുന്ന സംഘര്‍ഷ മേഖലകളായി മാറിക്കഴിഞ്ഞിട്ടുണ്ട്. കൂടാതെ സൗദി ഉപരോധം ചുമത്തിയ ഖത്തര്‍, ഇറാനുമായി കൂടുതല്‍ അടുക്കുന്നതും സൗദിക്ക് തിരിച്ചടിയാണ്. ഈ സാഹചര്യത്തിലാണ് ടാപിക്ക് വേണ്ട ധനസഹായം നല്‍കാന്‍ തയ്യാറാണെന്ന് സൗദി അറിയിച്ചത്.












Click it and Unblock the Notifications