മക്കളെ മാപ്പ്.... റോഡില്‍ ഉപേക്ഷിക്കപ്പെട്ട കുട്ടിയുടെ ആരോഗ്യ നിലയില്‍ മാറ്റം
ഷാര്‍ജ: കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ഷാര്‍ജയില്‍ റോഡില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ ആണ്‍കുഞ്ഞിന്റെ ആരോഗ്യ നില മെച്ചപ്പെട്ടതായി ഡോക്ടര്‍ അറിയിച്ചു. ചെറിയ ആരോഗ്യ പ്രശ്‌നങ്ങളുമായി ജനിച്ച കുഞ്ഞിനെ ആരോ വഴിയരികത്ത് ഉപേക്ഷിച്ച് കടന്ന് കളയുകയായിരുന്നു.
പോലീസിന് ലഭിച്ച സന്ദേശത്തെ തുടര്‍ന്ന് നിമിഷ നേരങ്ങള്‍ക്കുള്ളില്‍ മെഡിക്കല്‍ സംഘവുമായി കുതിച്ചെത്തിയ പോലീസാണ് കുഞ്ഞിനെ ഷാര്‍ജ അല്‍ഖാസിമി ഹോസ്പിറ്റലില്‍ എത്തിച്ചത്. ഗുരുതരമായ നിലയില്‍ എത്തിയ കുഞ്ഞിനെ വിദഗ്ധ ഡോക്ടറുമാരുടെ നേത്രത്വത്തില്‍ ഓപ്പറേഷന് വിധേയമാക്കുകയായിരുന്നു.

ഇപ്പോള്‍ ആരോഗ്യ നിലയില്‍ വ്യക്തമായ മാറ്റം അനുഭവപ്പെട്ടുവെന്നും പൂര്‍ണ്ണ ആരോഗ്യത്തിലേക്ക് മാറുന്നതോടെ കുഞ്ഞിനെ ഷാര്‍ജയിലെ കുട്ടികളുടെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുമെന്നും പോലീസ് അറിയിച്ചു. കുട്ടിയെ ഉപേക്ഷിച്ചവരെ കണ്ടെത്തുവാനുള്ള തീവ്ര ശ്രമത്തിലാണ് ഷാര്‍ജ പോലീസ്.












Click it and Unblock the Notifications