ഹണിമൂണ്‍ ദുബായിലാക്കാന്‍ തീരുമാനിച്ച നവദമ്പതികള്‍ ദുബായ് വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ ഞെട്ടി!!!
ദുബായ് : രാജ്യത്ത് എത്തുന്ന സഞ്ചാരികളെ പുഞ്ചിരിച്ച് കൊണ്ട് സ്വീകരിക്കണമെന്നാണ് യുഎഇ ഭരണാധികാരികളുടെ നിര്‍ദ്ദേശം. എന്നാല്‍ കഴിഞ്ഞ ദിവസം വിത്യസ്തമായ ഒരു സ്വീകരണം ദുബായ് വിമാനത്താവളത്തില്‍ അരങ്ങേറി. ദിവസങ്ങള്‍ക്ക് മുന്‍പ് വിവാഹിതരായ സൗദി സ്വദേശികളായ നവദമ്പതികള്‍ക്കാണ് എമിഗ്രേഷന്‍ വിഭാഗം പ്രത്യേക സ്വീകരണം നല്കി രാജ്യത്തിന്റെ മഹത്തായ ആദിത്യ മര്യാദ എന്തെന്ന് തെളിയിച്ചു കൊടുത്തത്.
മധുവിധു ആഘോഷിക്കാന്‍ ദുബായിലെത്തിയ ദമ്പതികള്‍ക്ക് ദുബായ് എമിഗ്രേഷന്‍ വിഭാഗമാണ് ഉജ്ജല സ്വീകരണം ഒരുക്കി ഇവരുടെ ആഘോഷങ്ങള്‍ക്ക് കുടുതല്‍ നിറം പകര്‍ന്നത്. സൗദി യുവാവ് വിവാഹ ദിവസം തങ്ങളുടെ മധുവിധു ആഘോഷിക്കാന്‍ ഉദ്ദേശിക്കുന്നത് ദുബായിലാണെന്ന് താമസകുടിയേറ്റ വകുപ്പിന്റെ സോഷ്യല്‍ മീഡിയയില്‍ ട്വീറ്റ് ചെയ്തിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട എമിഗ്രേഷന്‍ അധികൃതര്‍ നവനവദമ്പതികള്ക്ക് ആശംസകള്‍ നേര്‍ന്ന് കൊണ്ട് മറുപടി സന്ദേശവും നല്കി.

തുടര്‍ന്ന് ജി ഡി ആര് എഫ് എ ദുബായിയുടെ സേവന വിഭാഗം തലവന്‍ മേജര്‍ സാലിം ബിന്‍ അലി യുവാവിനെ ഫോണില്‍ ബന്ധപ്പെട്ട് കാര്യങ്ങള്‍ അന്വേഷിച്ചു. താങ്കളുടെ സന്ദര്‍ശനം വലിയ പ്രാധാന്യത്തോടെ ഞങ്ങള്‍ കാണുന്നുവെന്നും ദുബായിലെത്തുന്ന സമയവും വിമാന യാത്രയുടെ വിവരങ്ങളും അന്വേഷിക്കുകയും ചെയ്തു. നേരില്‍ കാണാമെന്ന് പറഞ്ഞ് ഫോണ്‍ സന്ദേശം അവസാനിപ്പിച്ചു.
കഴിഞ്ഞ ദിവസം ദമ്പതികള്‍ ദുബായ് രാജ്യാന്തര വിമാനത്താവളത്തില്‍ ഇറങ്ങിയ സമയം അവരെയും കണ്ട് നിന്നവരെയും അത്ഭുതപ്പെടുത്തി കൊണ്ട് ഉപഹാരങ്ങളുമായാണ് ഉദ്യോഗസ്ഥര്‍ ഇവരെ രാജ്യത്തേക്ക് സ്വീകരിച്ചത്. തുടര്‍ന്ന് വിത്യസ്തമായ സ്വീകരണത്തിനാണ് ദുബായ് വിമാനത്താവളം സാക്ഷിയായത്.

ക്യാപ്റ്റന്‍ ഖലീല്‍ ഇബ്രാഹിമിന്റെ നേതൃത്വത്തില്‍ പുതുമണവാളനും മണവാട്ടിക്കും ആശംസാ കാര്‍ഡും പൂമെത്തയും നിരവധി സമ്മാനങ്ങളും നല്‍കിയാണ് ദുബായിലേക്ക് ആനയിച്ചത്. ഇവര്‍ താമസിക്കുന്ന ഹോട്ടല്‍ വരെ നല്കിയ സ്വീകരണത്തില്‍ അമ്പരന്നിരിക്കുയായിരുന്ന നവദമ്പതികള്‍. ഷെയ്ഖ് സായിദിന്റെ കുടുംബത്തിലെ അംഗങ്ങളുടെ സ്നേഹ വായ്പുകളെ കുറിച്ച് വര്‍ണ്ണിക്കാന്‍ വാക്കുകളില്ല എന്നായിരുന്നു പിന്നിട് ഈ കാര്യത്തെ കുറിച്ച് യുവാവ് പ്രതികരിച്ചത്.
സോഷ്യല്‍ മീഡിയകളിലെ ഇടപെടലുകള്‍ വളരെ പ്രാധാന്യത്തെടെയാണ് രാജ്യം നോക്കി കാണുന്നത്. ഒരു നേതാവും ജനതയും തമ്മില്‍ നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തുന്നതിന്റെ ഒട്ടേറെ മാതൃക യു എ ഇ വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ ക്തൂം ഇത്തരം മാധ്യമങ്ങളിലൂടെ നിരവധി അടയാളപ്പെടുത്തിയതാണെന്ന്് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റസിഡന്‍സി ആന്‍ഡ് ഫോറിനേഴ്സ് അഫയേഴ്സ് (ദുബായ് എമിഗ്രേഷന്‍) തലവന്‍ മേജര്‍ ജനറല്‍ മുഹമ്മദ് അഹമ്മദ് അല്‍ മര്‍റി പറഞ്ഞു. സ്വദേശികളെയും വിദേശികളെയും സന്തോഷവാന്മാരാക്കാന്‍ ഇത്തരം ഇടപെടലുകള്‍ക്ക് കഴിയും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സന്ദര്‍ശകരെ രാജ്യം നല്ല നിലയിലാണ് സ്വാഗതം ചെയ്യുന്നത്. സൗദി യുവാവ് സമൂഹ മാധ്യമത്തില്‍ പ്രസിദ്ധപ്പെടുത്തിയ സന്തോഷ വാര്‍ത്ത രാജ്യത്തിന്റെ മഹത്തായ സാംസ്കാരിക പൈത്രകത്തിന്റെ ഉന്നതിക്ക് കുടുതല്‍ കരുത്തു പകരുന്നതാണെന്ന് അല്‍ മറി കൂട്ടിച്ചേര്‍ത്തു.
-
ക്ഷമ നശിച്ച് യുഎഇ; അമേരിക്കയ്ക്കൊപ്പം ഇറാനെതിരെ യുദ്ധക്കളത്തിലേക്ക്? യുദ്ധഭീതിയിൽ പ്രവാസി ലോകം -
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും












Click it and Unblock the Notifications