Get Updates
Get notified of breaking news, exclusive insights, and must-see stories!

സര്‍ഗധാര സാഹിത്യ ശില്‍പശാല സ്വാഗതസംഘം രൂപികരിച്ചു

ദുബായ്: യു.എ.ഇ വായനാ വര്‍ഷത്തിന്റെ ഭാഗമായി, വായന, ഭാഷ, സാഹിത്യ പരിപോഷണത്തിനുവേണ്ടി സാഹിത്യ ശില്പശാല സംഘടിപ്പിക്കാന്‍ ദുബായ് കെ.എം.സി.സി സര്‍ഗധാര തീരുമാനിച്ചു. ഓഗസ്റ്റ് 26 വെള്ളിയാഴ്ച കാലത്തു 9 മണി മുതല്‍ രാത്രി 8 മണി വരെ നടക്കുന്ന ക്യാമ്പില്‍ എഴുത്തിന്റെ പണിപ്പുര എന്ന സെക്ഷന്റെ ഭാഗമായി കഥ കവിത രംഗത്തുള്ള ക്യാമ്പംഗങ്ങള്‍ക്കായി കല്‍സുകള്‍ നടക്കും. തുടര്‍ന്ന് ഭാഷ പരിപോഷണത്തിന്റെ ഭാഗമായി വശമുള്ള ഭാഷയുടെ സൗന്ദര്യം എന്നവിഷയത്തില്‍ പ്രഭാഷണവും മുഖാമുഖവും നടക്കും. സമാപന സെക്ഷനില്‍ കല സാഹിത്യ സാംസ്‌കാരിക പ്രവര്‍ത്തകര്‍ പങ്കെടുക്കുന്ന ചടങ്ങില്‍ വിവിധ രംഗത്തു അംഗീകാരങ്ങള്‍ നേടിയ വ്യക്തിത്വങ്ങളെ ആദരിക്കുകയും ചെയ്യും.

സാഹിത്യ കൃതികള്‍ വിതരണം നടത്തുകയും ചെയ്യും. ഇത് സംബന്ധിച്ചു ചേര്‍ന്ന യോഗം കെ.എം.സി.സി ആക്ടിങ് പ്രസിഡണ്ട് മുസ്തഫ തിരൂര്‍ ഉദ്ഘാടനം ചെയ്തു. അഷ്റഫ് കൊടുങ്ങല്ലൂര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടി, ട്രഷറര്‍ എ സി ഇസ്മായില്‍, അബ്ദുല്‍ കാദര്‍ അരിപ്പാമ്പ്ര , എം.എ മുഹമ്മദ് കുഞ്ഞി, ആര്‍ ഷുക്കൂര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. അഷ്റഫ് കൊടുങ്ങല്ലൂര്‍ (ചെയര്‍മാന്‍), സുബൈര്‍ വെള്ളിയോട് (ജനറല്‍ കണ്‍വീനര്‍) ഇസ്മായില്‍ ഏറാമല (ഡയറക്ടര്‍) സുഫൈദ് ഇരിങ്ങണ്ണൂര്‍ (കോ ഓര്‍ഡിനേറ്റര്‍ ) എന്നിവരടങ്ങിയ സ്വാഗതസംഘം രൂപീകരിച്ചു.

dubai

ക്യാംപിന്റെ പ്രവര്‍ത്തനങ്ങള്‍ വിവരിച്ചു നിസാമുദ്ദീന്‍ കൊല്ലം, മൊയ്ദു മക്കിയാട്,ടി.എം.എ സിദ്ദീഖ്, അസീസ് മണമ്മല്‍, വി.കെ റഷീദ്, സിറാജ് തളിക്കുളം,റഈസ് കോട്ടക്കല്‍, അഹ്മദ് സാലി, ഷുക്കൂര്‍ കാരയില്‍, ഷിബു കാസിം, ഹാഫ്നാസ് കെ.വി, , സിദ്ദീഖ് ചൗക്കി, അഷ്റഫ് പള്ളിക്കര, അബ്ദുല്ല കുട്ടി ചേറ്റുവ, മുഹമ്മദ് അഷ്റഫ് പി.വി തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+