ടേക്ക് കെയര്‍ പൂജ ദുബായില്‍ നടന്നു.
ദുബായ്: ജീവിതതിരക്കില്‍ പെട്ട് പരസ്പരം ടേക്ക് കെയര്‍ ചെയ്യാന്‍ മാറാന് പോകുന്ന പ്രവാസികളുടെ ജീവിത പശ്ചാത്തലത്തെ പ്രമേയമാക്കി ശ്രീജിത് ശ്രീവിലാസ്, ധീരജ് മേനോന്‍ എന്നിവര്‍ ചേര്‍ന്ന് ഒരുക്കുന്ന ഇംഗ്ലീഷ് ചലച്ചിത്രമാണ് ടേക്ക് കെയര്‍.
ഇരുപതോളം പുതുമുഖ താരങ്ങള്‍ക്കൊപ്പം മലയാളത്തിലെ ഒരു പ്രശസ്ത സിനിമ താരവും മിഥുന്‍ രമേശും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു. ചിത്രത്തിന്റെ പൂജയും സ്വിച്ചോന്‍ കര്‍മ്മവും ദുബായിലെ ദെയ്റ ഗ്രാന്‍ഡ് ഹോട്ടലില്‍ വച്ച് മലയാള സിനിമയിലെ പ്രശസ്ത ആര്ട്ട് ഡയറക്ടര്‍ ശ്രീ. എം ബാവ നിര്‍വഹിച്ചു.

ഐഡിയാസ് അണ്‍ലിമിറ്റഡ് ആന്‍ഡ് സിനെക്‌സ് മീഡിയ എന്നിവയുടെ ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്.












Click it and Unblock the Notifications