കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വീട്ടുജോലിക്കാരി 7വയസുകാരിയെ കൊല്ലാന്‍ ശ്രമിച്ചു

  • By Meera Balan
Google Oneindia Malayalam News

കുവൈത്ത് സിറ്റി: തൊഴിലുടമയുടെ ഏഴ് വയസുകാരിയായ മകളെ കൊല്ലാന്‍ ശ്രമിച്ച എത്തിയോപ്യന്‍ വീട്ട് ജോലിക്കാരി പിടിയില്‍. കുഞ്ഞിനെ കുത്തിക്കൊല്ലാന്‍ ശ്രമിച്ച ജോലിക്കാരിയില്‍ നിന്നും കുഞ്ഞിനെ രക്ഷപ്പെടുത്താന്‍ ശ്രമിച്ച ഇതേ വീട്ടിലെ തന്നെ ഫിലിപ്പീന്‍ സ്വദേശിയായ വീട്ട് ജോലിയ്ക്കാരിയ്ക്ക് പരിക്കേറ്റു, കുഞ്ഞിനെ കുത്താന്‍ ശ്രമിയ്ക്കുന്നതിനിടെ തടഞ്ഞ ഫിലിപ്പിന്‍ യുവതിയ്ക്ക് കൈക്കാണ് പരിക്കേറ്റത്.

കുവൈത്ത് പത്രങ്ങളാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്. എത്തിയോപ്യന്‍ യുവതി പൊലീസ് പിടിയിലായി. പരിക്കേറ്റ ഫിലീപ്പീന്‍ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Crime

കുഞ്ഞുങ്ങളെ സ്ഥിരമായി മര്‍ദ്ദിയ്ക്കുന്നത് എത്തിയോപ്യന്‍ വീട്ട്‌ജോലിക്കാരിയുടെ പതിാവയിരുന്നെന്നും ഫിലിപ്പീന്‍ യുവതി പറഞ്ഞു. എത്തിയോപ്യക്കാരി തൊഴിലുടമയുടെ കുഞ്ഞിനെ മര്‍ദ്ദിയ്ക്കുന്ന ദൃശ്യങ്ങളും സൗദി പത്രമായ സദ പുറത്ത് വിട്ടിട്ടുണ്ട്.

ഗള്‍ഫ് രാജ്യങ്ങളില്‍ വീട്ട് ജോലിയ്ക്കെത്തുന്ന സ്ത്രീകള്‍ കുട്ടികളെ ഉപദ്രവിയ്ക്കുന്ന സംഭവങ്ങള്‍ ഒട്ടേറെ റിപ്പോര്‍ട്ട് ചെയ്യാറുണ്ട്. മാതാപിതാക്കള്‍ ജോലിയ്ക്ക് പോകുന്ന സമയത്താണ് കുട്ടികളെ ജോലിക്കാരികള്‍ മര്‍ദ്ദിയ്ക്കുന്നത്.

English summary
A Filipina housemaid suffered a hand injury after she tried to stop an Ethiopian maid working in the same house in Kuwait from trying to kill her employer’s little daughter.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X