ഒമാനില്‍ വീട്ടുജോലിയ്ക്ക് പോയ യുവതിയുടെ അനുഭവങ്ങള്‍.. തിരിച്ചെത്തിക്കാന്‍ ശ്രമം തുടരുന്നു
മഥുര: വിദേശത്തേക്ക് വീട്ടുജോലിക്കായി പോകുന്ന സ്ത്രീകള്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ പലപ്പോഴും പുറംലോകം അറിയാറില്ല. മഥുരയില്‍ നിന്നും ഒമാനിലേക്ക് വീട്ടു ജോലിയ്ക്ക് പോയ യുവതിയുടെ ദാരുണമായ അവസ്ഥ അടുത്ത ദിവസത്തിലാണ് വീട്ടുക്കാര്‍ അറിഞ്ഞത്.
അപകടത്തില്‍ ഭര്‍ത്താവിന് കാല്‍ നഷ്ടപ്പെട്ടത്തോടെ കുടുംബത്തിന്റെ സംരക്ഷണം മേഘലയ്ക്കായി. മൂത്തമകള്‍ അഭിനയ(13) മകന്‍ രാഹുല്‍(11) എന്നിവരുടെ വിദ്യാഭ്യാസത്തിന് പണമില്ലാതെ വന്ന സാഹചര്യത്തിലാണ് ഏജന്റിന്റെ സഹായത്തോടെ ഒമാനിലേക്ക് പോയത്.

മൂന്ന് മാസങ്ങള്‍ക്ക് മുന്‍പ് ഒമാനില്‍ എത്തിയ മേഘലയ്ക്ക് നേരിടേണ്ടി വന്നത് വീട്ടുക്കാരുടെ ക്രൂരമായ പീഡനമാണ്. ഭക്ഷണമോ, ശമ്പളമോ നല്‍കാതെ നിരന്തരം പീഡിപ്പിക്കുകയായിരുന്നു. കഴിഞ്ഞ ദിവസത്തില്‍ കുട്ടികളുമായി ഫോണില്‍ സംസാരിച്ചപ്പോഴാണ് മേഘലയുടെ അവസ്ഥ വീട്ടുക്കാര്‍ അറിഞ്ഞത്.
അമ്മയെ നാട്ടിലെത്തിക്കാന്‍ കുട്ടികള്‍ ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. യുവതിയെ നാട്ടിലെത്തിക്കാന്‍ സാധിക്കുമെന്ന് ജില്ലാ ഭരണക്കൂടം ഉറപ്പു നല്‍കിയിട്ടുണ്ട്. മേഘലയെ ഒമാനിലേക്ക് പോകാന്‍ സഹായിച്ച ഏജന്റിനെക്കുറിച്ചും വിശദമായി അന്വേഷിച്ചു വരുന്നു.












Click it and Unblock the Notifications