കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുബായില്‍ ടാങ്കിന് നിരോധനമില്ല

Google Oneindia Malayalam News

ദുബായ്: പായ്ക്ക് ചെയ്ത ടാങ്ക് ഉല്‍പന്നങ്ങളാണ് ദുബായില്‍ ഇറക്കുമതി ചെയ്യുന്നതെന്നും ഇറക്കുമതി ചെയ്ത ഉല്‍പന്നങ്ങള്‍ റീ പായ്ക്ക് ചെയ്യുന്നു എന്ന രീതിയിലുള്ള ഊഹാപോഹങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്നും ദുബായ് മുനിസിപ്പാലിറ്റി പ്രതിനിധികള്‍ അറിയിച്ചു. പായ്ക്കറ്റുകളില്‍ കാണുന്ന തുളകള്‍ അവയുടെ സംരക്ഷണത്തിനായി കമ്പനി കണ്ടെത്തിയ ഉപാധിയാണ്.

വായു സമ്മര്‍ദം കൂടുമ്പോള്‍ പായ്ക്കറ്റുകള്‍ പൊട്ടിപ്പോകാതിരിക്കാന്‍ വേണ്ടിയാണ് കമ്പനി ഇത്തരത്തില്‍ ദ്വാരങ്ങള്‍ നല്‍കിയിരിക്കുന്നതെന്നും അതികൃതര്‍ അറിയിച്ചു. ടാങ്ക് ഉല്‍പന്നങ്ങള്‍ ഭക്ഷ്യയോഗ്യമാണെന്ന് ഉപഭോക്ത സംരക്ഷണസമിതി ചെയര്‍മാന്‍ ഡോ.ഹാഷിം അല്‍ നുഐമി വ്യക്തമാക്കി.

tang

ടാങ്കുകള്‍ വിപണിയില്‍ നിന്നും പിന്‍വലിക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ടാങ്ക് പായ്ക്കറ്റുകളില്‍ ദ്വാരങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഗള്‍ഫ് രാജ്യങ്ങളില്‍ വ്യാപകമായി ഊഹാപോഹങ്ങള്‍ പ്രചരിക്കുന്ന സാഹചര്യത്തിലാണ് അധികൃതര്‍ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

English summary
Tang not to be banned from Dubai
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X